എറണാകുളത്ത് കൊവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം 3000 കടന്നു

എറണാകുളം ജില്ലയില്‍ കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 3000 കടന്നു. 3064 പേരാണ് ഇപ്പോള്‍ ചികിത്സയില്‍ കഴിയുന്നത്. പുതുതായി 295 പേര്‍ക്ക് കൂടിയാണ് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 278 പേര്‍ക്കും സമ്പര്‍ക്കം വഴിയാണ് രോഗബാധ. ജില്ലയില്‍ കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുകയാണ്. ക്ലസ്റ്ററുകള്‍ക്ക് പുറത്തും കൊവിഡ് വ്യാപനം ശക്തമാണ്.

295 പേര്‍ക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 278 പേര്‍ക്ക് സമ്പര്‍ക്കം വഴിയാണ് രോഗം ബാധിച്ചത്. മൂന്ന് ആരോഗ്യപ്രവര്‍ത്തകര്‍ക്കും 16 ഐ.എന്‍.എച്ച്.എസ് ജീവനക്കാര്‍ക്കും രോഗവ്യാപനമുണ്ടായി. സംസ്ഥാനത്തിന് പുറത്ത് നിന്ന് വന്ന 17 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. പശ്ചിമ കൊച്ചിയിലും ജില്ലയുടെ കിഴക്കന്‍ മേഖലകളിലും സമ്പര്‍ക്കവ്യാപനം രൂക്ഷമാണ്. മട്ടാഞ്ചേരി, ഫോട്ട്‌കൊച്ചി, ചൂര്‍ണിക്കര, തൃക്കാക്കര, മൂവാറ്റുപുഴ, വെങ്ങോല തുടങ്ങിയ പ്രദേശങ്ങളിലാണ് കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. അതേസമയം, 63 പേരാണ് ജില്ലയില്‍ രോഗമുക്തി നേടിയത്. 3064 പേരാണ് ഇപ്പോള്‍ കൊവിഡ് ബാധിച്ചു ചികിത്സയില്‍ കഴിയുന്നത്.

Story Highlights number of covid patients in Ernakulam crossed 3000

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top