ഓൺലൈൻ ക്ലാസിൽ നിന്ന് വിദ്യാർത്ഥികളെ പുറത്താക്കിയ സംഭവം; പ്രതിഷേധവുമായി സംഘടനകൾ

പാലക്കാട് ചിന്മയ വിദ്യാലയത്തിൽ സ്‌പെഷൽ ഫീസ് നൽകാത്ത വിദ്യാർഥികളെ ഓൺലൈൻ ക്ലാസിൽ നിന്ന് പുറത്താക്കിയ സംഭവത്തിൽ രക്ഷിതാക്കളുടെയും വിദ്യാർത്ഥി സംഘടനകളുടെയും പ്രതിഷേധം. സ്‌പെഷ്യൽ ഫീസിൽ ഇളവ് നൽകും വരെ സമരവുമായി മുന്നോട്ട് പോകാനാണ് രക്ഷിതാക്കളുടെ തീരുമാനം. പ്രതിഷേധം ഉയർന്നതിനെ തുടർന്ന് ഓൺലൈൻ ക്ലാസുകളിലേക്ക് വിദ്യാർത്ഥികളെ ഇന്നലെ മുതൽ ഉൾപ്പെടുത്തി തുടങ്ങിയിരുന്നു.

Read Also : സ്‌പെഷ്യൽ ഫീസ് അടച്ചില്ല; 200ഓളം വിദ്യാർത്ഥികളെ ഓൺലൈൻ ക്ലാസിൽ നിന്ന് പുറത്താക്കി

കുട്ടികൾക്ക് പഠിക്കാനുള്ള അവകാശ നിഷേധിച്ചു എന്ന് ആരോപിച്ച് വിവിധ വിദ്യാർത്ഥി സംഘടനകൾ സ്‌കൂളിലേക്ക് പ്രതിഷേധ പ്രകടനം നടത്തി. ഗേറ്റ് തള്ളിത്തുറന്ന് അകത്തുകയറിയ എസ്എഫ്‌ഐ പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തുംതള്ളുമുണ്ടായി. സ്‌കൂൾ ഗേറ്റിലേക്ക് കെഎസ്‌യു പ്രവർത്തകർ കരി ഓയിൽ ഒഴിച്ചു. എബിവിപി, കേരള വിദ്യാർത്ഥി ജനത പ്രവർത്തകരും പ്രതിഷേധവുമായി എത്തി. വിഷയത്തിൽ സ്‌കൂൾ മാനേജ്‌മെന്റ് അനുകൂല നിലപാട് എടുക്കുന്നത് വരെ സമരവുമായി മുന്നോട്ട് പോകാനാണ് വിവിധ സംഘടനകളുടെയും തീരുമാനം.

തത്തമംഗലം പല്ലാവൂർ, കൊല്ലംകോട് ചിന്മയ വിദ്യാലയങ്ങളിലെ 340 ഓളം വിദ്യാർത്ഥികളെയാണ് സ്‌പെഷൽ ഫീസ് കൊടുക്കാത്തതിന്റെ പേരിൽ ഓൺലൈൻ ക്ലാസിൽ നിന്ന് പുറത്താക്കിയത്. ഫീസിൽ ഇളവ് വേണമെന്ന ആവശ്യം മാനേജ്‌മെൻറ് പരിഗണിച്ചില്ല എന്നാണ് രക്ഷിതാക്കളുടെ പരാതി. സംഭവത്തിൽ ബാല ക്ഷേമസമിതി ചിന്മയ മാനേജ്‌മെന്റിനോട് വിശദീകരണം ചോദിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ വിദ്യാർത്ഥികളെ ഓൺലൈൻ ക്ലാസിൽ തിരികെ പ്രവേശിപ്പിക്കാൻ മാനേജ്‌മെൻറ് നടപടി തുടങ്ങി. എന്നാൽ ഫീ ഇളവ് സംബന്ധിച്ച് ഉറപ്പു കിട്ടും വരെ സമരം തുടരുമെന്ന് രക്ഷിതാക്കൾ വ്യക്തമാക്കി.

Story Highlights online class, protest

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top