സംസ്ഥാനത്തെ സ്വാശ്രയ മെഡിക്കൽ കോളജുകളിൽ അന്യ സംസ്ഥാന വിദ്യാർത്ഥികൾക്ക് പ്രവേശനം നൽകാൻ സുപ്രിംകോടതി അനുമതി

final year exams to be held says supreme court

കേരളത്തിലെ സ്വാശ്രയ മെഡിക്കൽ കോളജുകളിലെ 15 ശതമാനം ജനറൽ സീറ്റുകളിൽ മറ്റു സംസ്ഥാനങ്ങളിലെ വിദ്യാർത്ഥികൾക്ക് ഈ വർഷവും പ്രവേശനം നൽകാൻ സുപ്രിംകോടതിയുടെ അനുമതി. കഴിഞ്ഞ അധ്യയന വർഷത്തെ ഇടക്കാല ഉത്തരവ് ഈ വർഷത്തേക്ക് കൂടി നീട്ടി.

Read Also : കണ്ണൂർ മെഡിക്കൽ കോളജ് അഫിലിയേഷൻ; ഹർജികൾ ഇന്ന് സുപ്രിം കോടതിയിൽ

കേരള പ്രൈവറ്റ് മെഡിക്കൽ കോളജ് മാനേജ്‌മെന്റ് അസോസിയേഷന്റെ ഹർജിയിലാണ് നടപടി. എൻആർഐ സീറ്റുകൾ ഒഴിഞ്ഞുകിടന്നാൽ മറ്റ് സംസ്ഥാനങ്ങളിലെ വിദ്യാർത്ഥികളെ പ്രവേശിപ്പിക്കാമെന്നും ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

Story Highlights supreme court, mbbs seat

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top