കോഴിക്കോട് സെൻട്രൽ മാർക്കറ്റിൽ 111 പേർക്ക് കൊവിഡ്

covid test

കോഴിക്കോട് സെൻട്രൽ മാർക്കറ്റിൽ 111 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 801 പേരിൽ നടത്തിയ ആന്റിജൻ പരിശോധനയിലാണ് 111 പേരുടെ ഫലം പോസിറ്റീവായത്.

ഇതാദ്യമായാണ് ജില്ലയിൽ ഒരു മാർക്കറ്റിൽ ഇത്രയധികം പേർക്ക് കൊവിഡ് സ്ഥിരീകരിക്കുന്നത്. പയ്യാനക്കലിൽ മുന്നൂറ് പേരിൽ നടത്തിയ പരിശോധനയിൽ 20 പേർക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

കോഴിക്കോട് ജില്ലയിൽ ഇന്നലെ 261 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. വിദേശത്ത് നിന്ന് എത്തിയ ആറ് പേർക്കും ഇതര സംസ്ഥാനങ്ങളിൽ നിന്ന് എത്തിയ 16 പേർക്കും രോഗം സ്ഥിരീകരിച്ചു. ഉറവിടം വ്യക്തമല്ലാത്ത 33 പേർക്കാണ് രോഗം കണ്ടെത്തിയത്. സമ്പർക്കം വഴി 206 പേർക്കും രോഗം ബാധിച്ചിരുന്നു.

Story Highlights Covid 19, calicut central market

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top