പെരിയ കൊലപാതക കേസ് : സുപ്രിംകോടതിയിൽ അപ്പീൽ നൽകി സർക്കാർ

govt moves sc appeal periya case

പെരിയ ഇരട്ടക്കൊലപാതക കേസിൽ അപ്പീൽ നൽകി സർക്കാർ. സിബിഐ അന്വേഷണം ശരിവച്ച ഹൈക്കോടതി ഇത്തരവിനെതിരെ സുപ്രിം കോടതിയിൽ അപ്പീൽ നൽകിയിരിക്കുകയാണ് സംസ്ഥാന സർക്കാർ. ഇത് സംബന്ധിച്ച് ആഭ്യന്തര വകുപ്പ് നേരത്തെ നിയമോപദേശം തേടിയിരുന്നു.

കുറ്റപത്രം നിലനിർത്തിയതിനാൽ സാധ്യതയുണ്ടെന്ന് പൊലീസ് പറയുന്നു. കേസ് ഡയറി ഇതുവരെ കൈമാറിയില്ല. ഡിവിഷൻ ബെഞ്ച് ഉത്തരവിന് ശേഷവും കേസ് ഡയറി സിബിഐക്ക് കൈമാറാതിരിക്കുകയാണ് ക്രൈംബ്രാഞ്ച്. രേഖകൾ അവശ്യപ്പെട്ട് സിബിഐ നാല് തവണ കത്ത് നൽകിയിരുന്നു.

കഴിഞ്ഞ വർഷം സെപ്റ്റംബർ 30നാണ് സിംഗിൾ ബെഞ്ച് കേസന്വേഷണം സിബിഐക്ക് വിട്ടത്. പിന്നാലെ സിബിഐ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. എന്നാൽ, കേസ് ഫയലുകൾ ക്രൈംബ്രാഞ്ച് കൈമാറിയില്ല. ഇതോടെ അന്വേഷണ നടപടികൾ നിലച്ചിരുന്നു.

Story Highlights govt moves sc appeal periya case

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top