കോൺഗ്രസ് യോഗത്തിൽ പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി

എറണാകുളം പറവൂർ കടുങ്ങല്ലൂർ കോൺഗ്രസ് യോഗത്തിൽ പ്രവർത്തകർ തമ്മിൽ ഏറ്റമുട്ടി. എ, ഐ ഗ്രൂപ്പുകൾ തമ്മിലാണ് കയ്യാങ്കളി. കടുങ്ങല്ലൂർ മണ്ഡലം കമ്മിറ്റി യോഗത്തിനിടെയാണ് സംഭവം. പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങിനിടെ ഐ ഗ്രൂപ്പുകൾ പ്രതിഷേധിച്ച് എത്തുകയായിരുന്നു.

വർഷങ്ങളായി കടുങ്ങല്ലൂർ മണ്ഡലത്തിൽ എ, ഐ ഗ്രൂപ്പുകൾ തമ്മിൽ സംഘർഷം പതിവാണ്. ഇത് തുടർന്നതോടെ കഴിഞ്ഞ ദിവസം കമ്മിറ്റി രണ്ടായി വിഭജിച്ച് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു. ഇന്നലെ വൈകിട്ടാണ് സ്ഥാനാരോഹണ ചടങ്ങ് നടന്നത്. കമ്മിറ്റിയിൽ അർഹമായ പ്രാധിനിത്യം ലഭിച്ചില്ലെന്നാരോപിച്ച് ഐ ഗ്രൂപ്പ് പ്രവർത്തകർ പ്രതിഷേധവുമായി എത്തുകയായിരുന്നു. ക്രിമിനൽ പട്ടികയിൽ ഉൾപ്പെട്ടവർ കമ്മിറ്റിയിൽ ഇടം നേടിയെന്നും ഇവർ ആരോപിച്ചു. ഇതാണ് കയ്യാങ്കളിയിൽ കലാശിച്ചത്.

Story Highlights Congress committee

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top