കണ്ണൂരിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന യുവാവ് കഴുത്ത് മുറിച്ച് ആത്മഹത്യ ചെയ്തു

കണ്ണൂരിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന യുവാവ് കഴുത്ത് മുറിച്ച് ആത്മഹത്യ ചെയ്ത നിലയിൽ. കുഞ്ഞിമംഗലം കണ്ടംകുളങ്ങര സ്വദേശി ശരത്ത് (30) ആണ് മരിച്ചത്.
പതിനാല് ദിവസം മുൻപാണ് ശരത് കുവൈറ്റിൽ നിന്ന് എത്തിയത്. വീടിനടുത്തുള്ള മറ്റൊരു വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. ഇന്ന് രാവിലെയാണ് ശരതിനെ ടോയ്‌ലറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കത്തി കൊണ്ട് കഴുത്തിൽ മുറിവുണ്ടാക്കിയാണ് ആത്മഹത്യ ചെയ്തത്.
മാനസിക സമ്മർദമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് സൂചന ലഭിച്ചു. ആത്മഹത്യാക്കുറിപ്പ് പൊലീസ് കണ്ടെത്തി. പയ്യന്നൂർ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Story Highlights – kannur man slit throat
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News