ലോക്ക് ഡൗണിൽ ജോലി നഷ്ടപ്പെട്ടു; ഡൽഹിയിൽ മലയാളി യുവാവ് ആത്മഹത്യ ചെയ്തു

ഡൽഹിയിൽ മലയാളി യുവാവ് ആത്മഹത്യ ചെയ്തു. ആലപ്പുഴ ഹരിപ്പാട് സ്വദേശി വൈശാഖ് ആണ് ആത്മഹത്യ ചെയ്തത്. പഹാഡ്ഗഞ്ചിലെ ഹോട്ടലിലാണ് ഇയാളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ലോക്ക് ഡൗണിനെ തുടർന്ന് ജോലി നഷ്ടപ്പെട്ടതിനാലാണ് ആത്മഹത്യയെന്നാണ് വിവരം.

Read Also : റംസിയുടെ ആത്മഹത്യ; പൊലീസിന് എതിരെ വീണ്ടും ബന്ധുക്കൾ; കേസിൽ പോക്‌സോ ചുമത്തണമെന്ന് ആവശ്യം

ശനിയാഴ്ചയാണ് നാട്ടിൽ നിന്ന് ഇദ്ദേഹം ഡൽഹിയിലെത്തിയത്. സുഹൃത്തുകളോട് ജോലി പോയതിനെ കുറിച്ചും സാമ്പത്തിക ബുദ്ധിമുട്ടിനെക്കുറിച്ചുമെല്ലാം സംസാരിച്ചിരുന്നു. ഇന്നലെ വൈകിട്ടോട് കൂടിയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടം നടപടികൾ ആരംഭിച്ചേക്കും.

Story Highlights keralaite youngster suicided in delhi

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top