റംസിയുടെ ആത്മഹത്യ; പൊലീസിന് എതിരെ വീണ്ടും ബന്ധുക്കൾ; കേസിൽ പോക്‌സോ ചുമത്തണമെന്ന് ആവശ്യം

കൊട്ടിയത്തെ റംസിയുടെ മരണത്തിൽ പൊലീസിനെതിരെ വീണ്ടും പെൺകുട്ടിയുടെ ബന്ധുക്കൾ. റംസിയുടെ പിതാവ് സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകി. പ്രതിക്കെതിരെ പോക്‌സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തണമെന്നും പരാതിയിൽ പറയുന്നു. പരാതിയുടെ പകർപ്പ് ട്വന്റിഫോറിന് ലഭിച്ചു.

Read Also : റംസിയുടെ മരണം; പൊലീസ് പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകി

റംസി ആത്മഹത്യ ചെയ്ത് പത്ത് ദിവസം ആയിട്ടും കൂടുതൽ അറസ്റ്റ് ഉണ്ടാവാത്തതിനാലാണ് കുട്ടിയുടെ പിതാവ് റഹീം സിറ്റി പൊലീസ് കമ്മീഷണർ ടി നാരായണന് നേരിട്ട് പരാതി നൽകിയത്. അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറുക എന്നതാണ് മുഖ്യ ആവശ്യം. ബലാത്സംഗം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തുക, മുൻകാല പ്രാബല്യത്തോടെ പോക്‌സോ വകുപ്പ് ചുമത്തുക, ചീറ്റിംഗ് ഉൾപ്പെടുത്തുക എന്നീ ആവശ്യങ്ങളും പരാതിയിൽ പറയുന്നു.

നേരത്തെ പൊലീസിനെതിരെ വീട്ടുകാർ രംഗത്തെത്തിയ പശ്ചാത്തലത്തിൽ പ്രത്യേക അന്വേഷണസംഘത്തെ ചുമതലപ്പെടുത്തിയിരുന്നു. എന്നാൽ ഇപ്പോഴും പ്രതി ഹാരിസിന്റെ വീട്ടുകാരെ സംരക്ഷിക്കുന്ന നിലപാടാണ് പൊലീസിന്റേത് എന്നാണ് ആരോപണം. അതേസമയം ഹാരിസിന്റെ വീട്ടുകാരെ വീണ്ടും ചോദ്യം ചെയ്യാൻ ഒരുങ്ങുകയാണ് അന്വേഷണസംഘം.

Story Highlights pocso, ramzi suicide

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top