കുഞ്ഞ് ആരാധിക പീലിമോള്‍ക്ക് പിറന്നാള്‍ സമ്മാനവുമായി മമ്മൂട്ടി

മമ്മൂട്ടിയുടെ ജന്മദിനത്തില്‍ പങ്കെടുക്കാന്‍ പറ്റിയില്ലെന്നു പറഞ്ഞ് വാവിട്ടു കരഞ്ഞു താരമായി മാറിയ പീലിമോള്‍ക്ക് സമ്മാനവുമായി മമ്മൂട്ടി. പീലിയുടെ പിറന്നാള്‍ ദിനത്തിലാണ് മമ്മൂട്ടിയുടെ വക കേക്കും സമ്മാനവും വീട്ടിലെത്തിയത്. വിഡിയോ കോളിലൂടെ മമ്മൂട്ടി തന്നെ പീലിക്ക് ആശംസയുമായി എത്തുകയും ചെയ്തു.
മമ്മൂട്ടിയുടെ ജന്മദിനത്തില്‍ ബര്‍ത്ത് ഡേ പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ കഴിയത്തിനാല്‍ വാവിട്ട് കരഞ്ഞ് സോഷ്യല്‍ മീഡിയയില്‍ താരമായി മാറിയ കുഞ്ഞ് ആരാധികയാണ് പീലിമോള്‍. എന്നാല്‍ നാല് ദിവസം പിന്നിടുമ്പോള്‍ സ്വന്തം ജന്മദിനത്തില്‍ സന്തോഷം കൊണ്ട് വീര്‍പ്പുമുട്ടുകയാണ് പീലി. ജന്മദിനത്തില്‍ പീലിയെ തേടിയത്തിയത് ഇഷ്ടതാരം മമ്മൂക്കയുടെ വക അത്യഗ്രന്‍ സമ്മാനങ്ങള്‍.
കൂടെ ‘ഹാപ്പി ബര്‍ത്ത്‌ഡേയ് പീലിമോള്‍, വിത്ത് ലവ് മമ്മൂട്ടി’ എന്നെഴുതിയ കേക്കും. വീട്ടുകാര്‍ വാങ്ങിയ കേക്ക് മാറ്റി വച്ച്, മമ്മൂക്ക സമ്മാനിച്ച കേക്ക് മുറിച്ചായിരുന്നു പിന്നെ പീലിയുടെ പിറന്നാള്‍ ആഘോഷം. സര്‍പ്രൈസുകള്‍ അതുകൊണ്ടും തീര്‍ന്നില്ല. കേക്കു മുറിച്ചതിനു ശേഷം താരം തന്നെ പീലിക്ക് ആശംസയുമായി വിഡിയോ കോളിലെത്തി. മമ്മൂട്ടിയുടെ ജന്മദിനത്തില്‍ മാതാപിതാക്കള്‍ തന്നെ കൂട്ടാതെ ബര്‍ത്ത് ഡേ പാര്‍ട്ടിക്ക് പോയെന്ന് തെറ്റ് ധരിച്ചായിരുന്നു പീലി പിണങ്ങി കരച്ചില്‍. പീലിയുടെ വിഡിയോ പിന്നീട് മമ്മൂട്ടിയടക്കം പങ്ക് വെച്ചിരുന്നു.
Story Highlights – Mammootty presents birthday present to Peelimol
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here