ഇന്ത്യ-പാക് അതിർത്തിയിൽ തോക്കുകളും ബുള്ളറ്റുകളും കണ്ടെത്തി

ഇന്ത്യ-പാക് അതിർത്തിയിൽ തോക്കുകളും ബുള്ളറ്റുകളും ഉൾപ്പെടെ കണ്ടെത്തി. പഞ്ചാബിലെ ഫിറോസ്പൂർ ജില്ലയിൽ അതിർത്തിയോട് ചേർന്നാണ് ബാഗിൽ തോക്കുകൾ അടക്കം കണ്ടെത്തിയത്. മൂന്ന് എ കെ 47 തോക്കുകളും രണ്ട് എം-16 റൈഫിളുകളും ബുള്ളറ്റുകളുമാണ് ബാഗിൽ ഉണ്ടായിരുന്നത്.

ഇന്ന് രാവിലെയാണ് ഒഴിഞ്ഞ പ്രദേശത്ത് നിന്ന് സേനാ ഉദ്യോഗസ്ഥർ ബാഗ് കണ്ടെത്തിയത്. എ കെ 47നിൽ നിറക്കാവുന്ന 91 റൗണ്ട് തിരകളും വെടിയുണ്ടകളും, എം-16ൽ ഉപയോഗിക്കാവുന്ന 57 റൗണ്ട് തിരകളും ബാഗിലുണ്ടായിരുന്നു.

രാജ്യാന്തര അതിർത്തിയോട് ചേർന്ന് ഫിറോസ്പൂർ ജില്ലയിലെ അബോഹർ വഴി പാകിസ്താനിൽ നിന്ന് എത്തിച്ചതാണ് വെടിക്കോപ്പുകളെന്ന് സംശയിക്കുന്നതായി സേന ഉദ്യോഗസ്ഥൻ അറിയിച്ചു. തോക്കുകളും ബുള്ളറ്റുകളും വിശദപരിശോധനയ്ക്കായി മാറ്റി.

Story Highlights India-Pak boarder, Punjab

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top