Advertisement

കണ്ണൂരിൽ ഏഴ് വയസുകാരിയെ പീഡിപ്പിച്ച 56കാരൻ അറസ്റ്റിൽ

September 12, 2020
1 minute Read

കണ്ണൂർ കൂത്തുപറമ്പിൽ ഏഴ് വയസുകാരിയെ പീഡിപ്പിച്ച 56കാരൻ അറസ്റ്റിൽ. കണ്ടംകുന്നിലെ കെ. വത്സനെയാണ് കൂത്തുപറമ്പ് പൊലീസ് അറസ്റ്റ് ചെയ്തത്. ഓട്ടോറിക്ഷയിൽ വച്ചാണ് ഇയാൾ കുട്ടിയെ പീഡിപ്പിച്ചത്.

കഴിഞ്ഞ മാസമാണ് കേസിന് ആസ്പദമായ സംഭവം. മാതാവിനൊപ്പം സാധനങ്ങൾ വാങ്ങാനായി വത്സന്റെ ഓട്ടോയിൽ പോയ പെൺകുട്ടിയാണ് പീഡനത്തിന് ഇരയായത്. പെൺകുട്ടിയുടെ മാതാവ് സാധനങ്ങൾ വാങ്ങാൻ കടയിലേക്ക് പോയ സമയത്ത് പ്രതി പെൺകുട്ടിയെ വാഹനത്തിൽ വച്ച് പീഡിപ്പിച്ചെന്നാണ് പരാതി.
പെൺകുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയിലാണ് അറസ്റ്റ്. പ്രതിക്കെതിരെ പോക്‌സോ കുറ്റം ചുമത്തും.

Story Highlights rape, kannur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top