സ്വപ്‌ന സുരേഷ് ഇന്ന് ആശുപത്രി വിടും

തൃശൂർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ച തിരുവനന്തപുരം സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ് ഇന്ന് ആശുപത്രി വിടും. നെഞ്ചുവേദനയെ തുടർന്നായിരുന്നു സ്വപ്നയെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തത്. പരിശോധനയിൽ മാനസിക സമ്മർദം മൂലമാണ് പ്രതിക്ക് അസ്വസ്ഥതകളെന്ന് കണ്ടെത്തിയിരുന്നു.

Read Also : സ്വപ്‌ന സുരേഷ് വിവാഹത്തിന് ധരിച്ചത് 625 പവൻ സ്വർണം; വിവാഹ ചിത്രം കോടതിയിൽ ഹാജരാക്കി

സ്വപ്‌നയുടെ ഡിസ്ചാർജ് സംബന്ധിച്ച് തീരുമാനമെടുക്കാനായി മെഡിക്കൽ ബോർഡ് യോഗം ചേരും. വിയ്യൂർ വനിതാ ജയിലിലെ എൻഐഎ ബ്ലോക്കിലാണ് സ്വപ്നയെ താമസിപ്പിച്ചിരുന്നത്. കേസിലെ മറ്റ് പ്രധാന പ്രതികളും ഈ ജയിലിൽ തന്നെയാണ്.

Story Highlights swapna suresh will discharge from hospital

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top