സ്വപ്‌ന സുരേഷ് വിവാഹത്തിന് ധരിച്ചത് 625 പവൻ സ്വർണം; വിവാഹ ചിത്രം കോടതിയിൽ ഹാജരാക്കി

തിരുവനന്തപുരം സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ് വിവാഹത്തിന് ധരിച്ചത് 625 പവൻ സ്വർണമെന്ന് പ്രതിഭാഗം കോടതിയിൽ. ഏകദേശം അഞ്ച് കിലോയോളം ഭാരം വരുമിതിന്. സ്വപ്‌നയുടെ വിവാഹ ചിത്രം പ്രതിഭാഗം കോടതിയിൽ ഹാജരാക്കി.

തിരുവനന്തപുരത്തെ സ്വപ്‌നയുടെ ബാങ്ക് ലോക്കറിൽ ഒരു കിലോഗ്രാം സ്വർണാഭരണങ്ങൾ കണ്ടെത്തിയതിൽ അസ്വാഭാവികതയില്ലെന്ന് വാദിക്കാനാണ് പ്രതിഭാഗം ചിത്രം ഹാജരാക്കിയത്. ബാങ്ക് അക്കൗണ്ടിലും ലോക്കറിലും കണ്ടെത്തിയ പണത്തിന്റെ ഉറവിടം വെളിപ്പെടുത്താമെന്നും പ്രതിഭാഗം കോടതിയെ അറിയിച്ചു.

Read Also :സ്വർണക്കടത്ത്; ഗൂഢാലോചനയിലും കുറ്റകൃത്യത്തിലും പങ്ക് സമ്മതിച്ച് സ്വപ്‌ന സുരേഷ്

അതേസമയം, സ്വപ്‌ന സുരേഷ് നൽകിയ ജാമ്യ ഹർജി ഇന്ന് പരിഗണിക്കും. സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന കോടതിയാണ് ജാമ്യ ഹർജി പരിഗണിക്കുന്നത്. കസ്റ്റംസിന്റെ ചോദ്യം ചെയ്യൽ പൂർത്തിയായിട്ടുണ്ടെന്നും കൂടുതൽ തെളിവെടുപ്പുകളുടെ ആവശ്യമില്ലെന്നും സ്വപ്‌ന ജാമ്യ ഹർജിയിൽ ചൂണ്ടിക്കാട്ടി. ഇതിന്റെ അടിസ്ഥാനത്തിൽ ജാമ്യം അനുവദിക്കണമെന്നാണ് സ്വപ്‌ന ആവശ്യപ്പെട്ടിരിക്കുന്നത്.

Story Highlights Swapna suresh, gold smuggling

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top