Advertisement

കൊറോണവൈറസ് വുഹാനിലെ ലാബിൽ നിർമ്മിച്ചത്; ഞെട്ടിക്കുന്ന ആരോപണവുമായി ചൈനീസ് വൈറോളജിസ്റ്റ്

September 13, 2020
Google News 2 minutes Read
Chinese virologist COVID-19 lab

കൊറോണവൈറസ് ചൈനീസ് ലാബിൽ നിർമ്മിച്ചതാണെന്ന ആരോപണവുമായി ചൈനീസ് വൈറോളജിസ്റ്റ് ഡോ. ലി മെംഗ്‌-യാൻ. വെള്ളിയാഴ്ച ഐടിവിക്ക് നൽകിയ വിഡിയോ അഭിമുഖത്തിലാണ് ലി ഞെട്ടിക്കുന്ന ആരോപണവുമായി രംഗത്തെത്തിയത്. ആരോപണങ്ങളെ പിന്തുണയ്ക്കുന്ന ശാസ്ത്രീയ തെളിവുകൾ തന്നോടുണ്ടെന്നും ചൈനീസ് അധികൃതരോട് വൈറസിനെപ്പറ്റി മുന്നറിയിപ്പ് നൽകിയപ്പോൾ അവർ അത് ചെവിക്കൊണ്ടില്ലെന്നും ലി പറയുന്നു.

Read Also : ‘കൊറോണ വൈറസ് വുഹാനിലെ ലാബിൽ നിന്ന് ഉത്ഭവിച്ചത്’; തെളിവുകളുണ്ടെന്ന് മൈക്ക് പോംപിയോ

“ചൈന നിശബ്ദയാക്കാൻ ശ്രമിച്ചതിനെ തുടർന്ന് കഴിഞ്ഞ വർഷം ഹോങ്കോങിൽ നിന്ന് അമേരിക്കയിലേക്ക് നാടുവിട്ടയാളാണ് ഞാൻ. ഈ വൈറസ് പ്രകൃതിയിൽ നിന്നുള്ളതല്ല. മനുഷ്യ വിരലടയാളം പോലെയാണ് ജീനോം സീക്വൻസ്. ഇതിന്റെ അടിസ്ഥാനത്തിൽ നിങ്ങൾക്ക് വൈറസ് തിരിച്ചറിയാൻ കഴിയും. ഈ തെളിവുകൾ ഉപയോഗിച്ച് ചൈനയിലെ ലാബിൽ നിന്ന് ഇത് എന്തിനാണ് വന്നതെന്നും എന്തുകൊണ്ടാണ് അവർ ഇത് നിർമ്മിച്ചതെന്നും ആളുകളോട് ഞാൻ പറയും. ബയോളജിയിൽ പരിജ്ഞാനം ഇല്ലാത്തവർക്കും ഇത് മനസ്സിലാക്കാൻ കഴിയും.”- ഹോങ്കോങ് സ്‌കൂൾ ഓഫ് പബ്ലിക് ഹെൽത്തിലെ ഗവേഷക ആയിരുന്ന ഡോ. ലി അഭിമുഖത്തിൽ പറഞ്ഞു.

വുഹാനിൽ ന്യൂമോണിയയുമായി ബന്ധപ്പെട്ട പഠനങ്ങൾക്കിടെയാണ് താൻ വൈറസിനെപ്പറ്റി അറിഞ്ഞതെന്നും ലി പറയുന്നു. ലോകാരോഗ്യ സംഘടനയെ വിവരം അറിയിച്ചെങ്കിലും അവർ പ്രതികരിച്ചില്ല. വുഹാനിലെ മാർക്കറ്റിൽ നിന്നാണ് വൈറസ് ഉത്ഭവിച്ചതെന്ന സർക്കാർ അവകാശവാദം കളവാണെന്നും ലി പറഞ്ഞു.

Read Also : വുഹാനിലെ ലാബിൽ നിന്നാണ് കൊറോണ വൈറസ് വ്യാപനം; തെളിവുണ്ടെന്ന് ട്രംപ്

അതേസമയം, ആരോപണങ്ങളൊക്കെ ചൈനീസ് ദേശീയ ആരോഗ്യ കമ്മീഷൻ ഡയറക്ടർ പ്രതികരിച്ചു. വൈറസ് ഡാറ്റയും അനുബന്ധ വിവരങ്ങളും കഴിയാവുന്നത്രയും വേഗം ചൈന അന്താരാഷ്ട്ര സമൂഹത്തിന് മുന്നിൽ റിപ്പോർട്ട് ചെയ്തു. വുഹാനിൽ കേസുകൾ തിരിച്ചറിഞ്ഞയുടൻ തന്നെ രോഗം പടരുന്നത് തടയാനുള്ള നടപടികൾ സ്വീകരിച്ചു എന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ, അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്, യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ എന്നിവർ സമാന ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. ഇവയെ ലോകാരോഗ്യ സംഘടന തള്ളുകയും ചെയ്തിരുന്നു.

Story Highlights Chinese virologist claims COVID-19 was made in Wuhan lab

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here