പതിനായിരം രൂപ തന്നാൽ ഡിഗ്രി പരീക്ഷയ്ക്ക് ജയിപ്പിക്കാം; അധ്യാപകന്റെ ഓഡിയോ ക്ലിപ്പ് പ്രചരിക്കുന്നു

ഡിഗ്രി പരീക്ഷയ്ക്ക് ജയിപ്പിക്കാൻ അധ്യാപകൻ പതിനായിരം രൂപ ആവശ്യപ്പെട്ടതായി പരാതി. ബംഗാളിലെ സിലിഗുരി കോളജിൽ പൊളിറ്റിക്കൽ സയൻസ് പഠിപ്പിക്കുന്ന കാഞ്ജിലാൽ എന്ന അധ്യാപകനെതിരെയാണ് പരാതി. പണം ആവശ്യപ്പെടുന്ന അധ്യാപകൻ്റെ ഓഡിയോ ക്ലിപ്പും പ്രചരിക്കുന്നുണ്ട്. സംഭവത്തെ തുടർന്ന് സര്‍വകലാശാല അധികൃതര്‍ പൊലീസില്‍ പരാതി നല്‍കി.
Read Also : തമിഴ്നാട്ടില്‍ കൊവിഡ് കേസുകളുടെ എണ്ണം അഞ്ച് ലക്ഷം കടന്നു; കര്‍ണാടകയില്‍ ഇന്ന് 9894 പേര്‍ക്ക് രോഗം
പണം നൽകിയാൽ നോർത്ത് ബെംഗാൾ സർവകലാശാല അധികൃതരെ സ്വാധീനിച്ച് പരീക്ഷയ്ക്ക് വിജയിപ്പിക്കാമെന്നായിരുന്നു അധ്യാപകൻ്റെ വാഗ്ധാനം.ഇത് വിദ്യാർത്ഥിനി മൊബൈലിൽ റെക്കോർഡ് ചെയ്തു. ഈ ക്ലിപ്പ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതിനു പിന്നാലെയാണ് സര്‍വകലാശാല അധികൃതര്‍ക്ക് പരാതി നല്‍കിയത്. സർവകലാശാല സ്റ്റാഫ് അംഗങ്ങളുമായി അധ്യാപകന് പരിചയമുണ്ടായിരുന്നു എന്നും അതുവഴി സ്വാധീനിക്കാനാവും ശ്രമിച്ചതെന്നും എന്‍ബി യൂണിവേഴ്‌സിറ്റി രജിസ്റ്റ്രാര്‍ പറഞ്ഞു. ഇയാളുടെ ഫോണ്‍കോള്‍ വിവരങ്ങൾ പരിശോധിക്കണമെന്നും അധ്യാപികയെ ചോദ്യം ചെയ്യണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിദ്യാർത്ഥിനി കോളജ് പ്രിൻസിപ്പലിനും പരാതി നൽകിയിട്ടുണ്ട്.
എന്നാൽ, ആരോപണങ്ങൾ അധ്യാപകൻ നിഷേധിച്ചു. ചില നിക്ഷിപ്ത താത്പര്യമുള്ളവരാണ് തനിക്കെതിരെ ആരോപണവുമായി രംഗത്തുവന്നതെന്ന് അധ്യാപകൻ പറയുന്നു. അതേ സമയം, പരീക്ഷയുമായി ബന്ധപ്പെട്ട എല്ലാ ജോലികളില്‍ നിന്നും അധികൃതര്‍ അധ്യാപകനെ വിലക്കിയിട്ടുണ്ട്.
Story Highlights – College teacher faces exam bribe demand slur
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here