Advertisement

തമിഴ്നാട്ടില്‍ കൊവിഡ് കേസുകളുടെ എണ്ണം അഞ്ച് ലക്ഷം കടന്നു; കര്‍ണാടകയില്‍ ഇന്ന് 9894 പേര്‍ക്ക് രോഗം

September 13, 2020
Google News 1 minute Read
covid 19, coronavirus, tamilnadu, karnataka

തമിഴ്നാട്ടില്‍ സ്ഥിരീകരിച്ച കൊവിഡ് കേസുകളുടെ എണ്ണം അഞ്ച് ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതിയതായി 5693 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് കേസുകളുടെ എണ്ണം 5,02,759 ആയി. 74 പേരാണ് രോഗബാധയെ ഇന്ന് തുടര്‍ന്ന് മരണപ്പെട്ടത്. 8381 പേരാണ് ഇതുവരെ മരണപ്പെട്ടത്. 47,012 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ആകെ 4,47,366 പേര്‍ രോഗമുക്തി നേടി.

കര്‍ണാടകയില്‍ 9894 പേര്‍ക്ക് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചു. 104 പേരാണ് 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. സംസ്ഥാനത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 4,59,445 ആയി. 99,203 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 3,53,958 പേര്‍ ഇതുവരെ രോഗമുക്തി നേടി.

Story Highlights covid 19, coronavirus, tamilnadu, karnataka

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here