സ്വര്‍ണക്കടത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കട്ടേയെന്ന് ആവര്‍ത്തിച്ച് സിപിഐഎം

സ്വര്‍ണക്കടത്തില്‍ കുറ്റക്കാരെന്ന് കണ്ടെത്തുന്നവര്‍ക്കെതിരെ നിയമപരമായ നടപടിയെടുക്കട്ടേയെന്ന് ആവര്‍ത്തിച്ച് സിപിഐഎം. കേരളത്തില്‍ പ്രതിപക്ഷവും, ബിജെപിയും എല്‍ഡിഎഫ് സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ആരോപിച്ചു. ഈമാസം 17 മുതല്‍ 22 വരെ ദേശീയ തലത്തില്‍ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് പ്രതിഷേധസമരങ്ങള്‍ സംഘടിപ്പിക്കും.
ഇന്നലെ നടന്ന സിപിഐഎം പൊളിറ്റ് ബ്യൂറോ യോഗത്തിന്റെ തീരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. സ്വര്‍ണക്കടത്ത് കേസിന്റെ അന്വേഷണം കേന്ദ്രസര്‍ക്കാരിന്റെ നിയന്ത്രണത്തിലാണ്. ദേശീയ ഏജന്‍സിയാണ് അന്വേഷിക്കുന്നത്. ശരിയായ രീതിയില്‍ അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടെത്തണമെന്ന് സീതാറാം യെച്ചൂരി ആവശ്യപ്പെട്ടു. കേരളത്തിലെ കൊവിഡ് പ്രതിരോധ നടപടികളെ പിബി പ്രശംസിച്ചു. രാജ്യത്തെ സാമ്പത്തികരംഗം താറുമാറായി. ആദായ നികുതിക്ക് പുറത്തുള്ള കുടുംബങ്ങള്‍ക്ക് ആറു മാസത്തേക്ക് 7500 രൂപ പ്രതിമാസം നല്‍കുക, ആറു മാസത്തേക്ക് പത്തു കിലോ സൗജന്യ ഭക്ഷണം നല്‍കുക, ഭരണഘടനാ അവകാശം ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ഈമാസം 17 മുതല്‍ 22 വരെ ദേശീയ തലത്തില്‍ സമരം സംഘടിപ്പിക്കും. ഇന്ത്യ-ചൈന അതിര്‍ത്തി വിഷയത്തില്‍ നയതന്ത്ര, സൈനിക ചര്‍ച്ചകളിലുടെ സമാധാനം പുനഃസ്ഥാപിക്കണമെന്നും സിപിഐഎം ആവശ്യപ്പെട്ടു.
Story Highlights – CPIM repeatedly demanded action against culprits in gold smuggling
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here