Advertisement

തിരുവനന്തപുരത്ത് എട്ട് സിപിഐഎം അംഗങ്ങൾ ബിജെപിയില്‍ ചേര്‍ന്നു

September 13, 2020
2 minutes Read
cpim joined bjp thiruvananthapuram

തിരുവനന്തപുരം വെങ്ങാനൂർ പഞ്ചായത്തിലെ എട്ട് സിപിഐഎം അംഗങ്ങൾ ബിജെപിയില്‍ ചേര്‍ന്നു. സിപിഎം കോവളം ലോക്കൽ കമ്മിറ്റിക്ക് കീഴിലുള്ള തൊഴിച്ചിൽ ബ്രാഞ്ച് കമ്മിറ്റി അംഗങ്ങളാണ് പാര്‍ട്ടി വിട്ടത്. സിപിഐഎം വഞ്ചനയിൽ മനം മടുത്താണ് ബിജെപിയിൽ എത്തിയതെന്ന് പാർട്ടി വിട്ടവർ പറഞ്ഞു. സിപിഐഎം പ്രവർത്തകർക്കൊപ്പം അഞ്ച് കോൺഗ്രസുകാരും ബിജെപിയിലേക്കെത്തിയെന്ന് സൂചനയുണ്ട്.

Read Also : മന്ത്രി ഇ.പി ജയരാജന്റെ മകനെതിരെ പ്രതിപക്ഷവും ബിജെപിയും; സ്വപ്നയുമായി ഇ.പി ജയരാജന്റെ മകന് ബന്ധമുണ്ടെന്ന് പ്രതിപക്ഷനേതാവ്

വരും ദിവസങ്ങളിൽ കൂടുതൽ പേർ പാർട്ടിയിലേക്ക് എത്തും എന്ന് ബിജെപി പറയുന്നു. പ്രാദേശിക തലത്തിൽ ചർച്ചകൾ സജീവമാണെന്നും ബിജെപിയിലേക്ക് ഒഴുക്കുണ്ടാവാൻ സാധ്യതയുണ്ടെന്നും പാർട്ടി അവകാശപ്പെടുന്നു.

Story Highlights CPIM workers joined in BJP thiruvananthapuram

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top