എറണാകുളത്ത് കൊവിഡ് ബാധിതരുടെ പ്രതിദിന കണക്ക് വീണ്ടും 300 കടന്നു

എറണാകുളം ജില്ലയില്‍ കൊവിഡ് ബാധിതരുടെ പ്രതിദിന കണക്ക് വീണ്ടും 300 കടന്നു. 326 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ജില്ലയില്‍ രോഗം സ്ഥിരീകരിക്കുന്നവരുടെ പ്രതിദിനകണക്കില്‍ ഏറ്റവും ഉയര്‍ന്ന കണക്കാണിത്. ജില്ലയുടെ എല്ലാ മേഖലകളിലും കൊവിഡ് വ്യാപനം രൂക്ഷമാണ്.
ജില്ലയില്‍ കൊവിഡ് സ്ഥിരീകരിക്കുന്നവരുടെ പ്രതിദിന കണക്കില്‍ ഏറ്റവും ഉയര്‍ന്ന കണക്കാണിത്. ഇതില്‍ 304 പേര്‍ക്കും പ്രാദേശിക സമ്പര്‍ക്കം വഴിയാണ് രോഗം ബാധിച്ചത്. 6 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വന്ന 22 പേര്‍ക്കും കൊവിഡ് വ്യാപനമുണ്ടായി. ജില്ലയുടെ എല്ലാമേഖലകളിലും കൊവിഡ് വ്യാപനം രൂക്ഷമാവുകയാണ്. തൃപ്പുണിത്തുറ, കളമശേരി, കോതമംഗലം, മട്ടാഞ്ചേരി, ഉദയം പേരൂര്‍, കടുങ്ങല്ലൂര്‍ തുടങ്ങിയ പ്രദേശങ്ങളിലാണ് കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്.
കോതമംഗലത്ത് 17 പേര്‍ക്കും തൃപ്പൂണിത്തുറയില്‍ 21 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. അതേസമയം 232 പേര്‍ ജില്ലയില്‍ രോഗമുക്തി നേടി. എറണാകുളം ജില്ലക്കാരായ 277 പേരുടെയും മറ്റു സംസ്ഥാനത്തു നിന്നുള്ള ഒരാളുടെയും മറ്റു ജില്ലകളില്‍ നിന്നുള്ള 4 പേരുടെയും പരിശോധനഫലമാണ് നെഗറ്റീവ് ആയത്. 3133 പേരാണ് ഇപ്പോള്‍ കൊവിഡ് ബാധിച്ചു ചികിത്സയില്‍ കഴിയുന്നത്.
Story Highlights – covid 19, coronavirus, ernakulam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here