ജലീൽ വിഷയം സർക്കാരിന്റെ സൽപേരിനെ ഒരുതരത്തിലും ബാധിക്കില്ലെന്ന് മന്ത്രി ജി സുധാകരൻ

G Sudhakaran

നയതന്ത്ര പാഴ്‌സലിൽ മതഗ്രന്ഥം വന്ന സംഭവത്തിൽ മന്ത്രി കെ ടി ജലീലിനെ പിന്തുണച്ച് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരൻ. ജലീൽ വിഷയം സർക്കാരിന്റെ സൽപേരിനെ ഒരുതരത്തിലും ബാധിക്കില്ല. വിഷയത്തിൽ പിബിയുടെയും സംസ്ഥാന സെക്രട്ടേറിയറ്റിന്റെയും നിലപാടിനൊപ്പമെന്നും മന്ത്രി പറഞ്ഞു.

അതേസമയം പ്രതിപക്ഷ സമരം രാജ്യദ്രോഹമെന്ന് എ കെ ബാലൻ പറഞ്ഞു. പ്രതിപക്ഷവും ബിജെപിയും തീ കൊണ്ട് തല ചൊറിയുന്നുവെന്ന് മന്ത്രി. പ്രതിപക്ഷ സമരങ്ങൾ ഹൈക്കോടതി ഉത്തരവിന് എതിരാണ്. പ്രതിപക്ഷവും ബിജെപിയും കലാപത്തിന് നേതൃത്വം കൊടുക്കുന്നുവെന്നും മന്ത്രി പറഞ്ഞിരുന്നു.

Read Also : മുൻ കേന്ദ്രമന്ത്രി രഘുവൻശ് പ്രസാദ് സിംഗ് അന്തരിച്ചു

കൂടാതെ തന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ പ്രതിഷേധങ്ങൾക്ക് എതിരെ പ്രതികരണവുമായി മന്ത്രി കെ ടി ജലീലും രംഗത്തെത്തി. അങ്ങാടിയിൽ തോറ്റതിന് അമ്മയോട് എന്നാണ് കുറിപ്പിന് തലക്കെട്ട് നൽകിയിരിക്കുന്നത്. കല്ലുവെച്ച നുണകളും കെട്ടുകഥകളും യാതൊരു മനസാക്ഷിക്കുത്തുമില്ലാതെ ഓരോ ദിവസവും വിളമ്പുന്നവരോട് കാര്യങ്ങളുടെ നിജസ്ഥിതി വെളിപ്പെടുത്താൻ എനിക്ക് മനസില്ലെന്നും റച്ചുവെക്കേണ്ടത് മറച്ച് വച്ചും പറയേണ്ടത് പറയേണ്ടവരോട് പറഞ്ഞുമാണ് എല്ലാ ധർമയുദ്ധങ്ങളും വിജയിച്ചിട്ടുള്ളതെന്നും കെ ടി ജലീൽ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

Story Highlights kt jaleel, g sudhakaran

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top