മുൻ കേന്ദ്രമന്ത്രി രഘുവൻശ് പ്രസാദ് സിംഗ് അന്തരിച്ചു

മുൻ കേന്ദ്രമന്ത്രി രഘുവൻശ് പ്രസാദ് സിംഗ് അന്തരിച്ചു. തൊഴിലുറപ്പ് പദ്ധതിയുടെ ശിൽപിയെന്നാണ് അറിയപ്പെട്ടിരുന്നത്. ആർജെഡി നേതാവാണ്. കൊവിഡ് ബാധിച്ച് ഡൽഹി എയിംസിൽ ചികിത്സയിലിരിക്കെയാണ് മരണം. രഘുവൻശ് സിംഗ് പ്രസാദിന്റെ മരണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു.
Read Also : കോട്ടയം ജില്ലാ പഞ്ചായത്ത് അംഗം ലിസ്സി സെബാസ്റ്റ്യൻ കളപ്പുരക്കപ്പറമ്പിൽ അന്തരിച്ചു
ജൂണിൽ കൊവിഡ് സ്ഥിരീകരിച്ച് രോഗം ഭേദമായിരുന്നു. ശേഷം ആരോഗ്യ സ്ഥിതി മോശമായതിനാലാണ് വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഒന്നാം യുപിഎ സർക്കാരിൽ ഗ്രാമീണ വികസന മന്ത്രിയായിരുന്നു. ബിഹാർ മുൻ മുഖ്യമന്ത്രിയായ ലാലു പ്രസാദ് യാദവിന്റെ സഹപ്രവർത്തകനാണ്. ആശുപത്രി കിടക്കയിൽ വച്ച് ലാലുവിന് ഇദ്ദേഹം കത്തെഴുതിയിരുന്നു. പാർട്ടി വിട്ടതിന് പിന്നാലെയാണ് മരണം.
Story Highlights – raghuvansh singh prasad, obit
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here