Advertisement

അനധികൃത നിർമ്മാണം വീട്ടിലും; കങ്കണയ്ക്ക് വീണ്ടും നോട്ടീസ്

September 13, 2020
Google News 2 minutes Read
Kangana Ranaut notice BMC

ബോളിവുഡ് താരം കങ്കണ റണാവത്തും മഹാരാഷ്ട്ര സർക്കാരും തമ്മിലുള്ള പ്രശ്നങ്ങൾ അവസാനിക്കുന്നില്ല. താരത്തിൻ്റെ വീട്ടിൽ അനധികൃത നിർമ്മാണം നടത്തിയെന്ന് കാണിച്ച് ബൃഹാൻ മുംബൈ മുൻസിപ്പൽ കോർപ്പറേഷൻ നോട്ടീസ് അയച്ചിരിക്കുകയാണ്. ഓഫീസ് കെട്ടിടം അനധികൃതമായി പണി കഴിപ്പിച്ചതാണെന്ന് ചൂണ്ടിക്കാട്ടി പൊളിച്ചതിനു പിന്നാലെയാണ് നോട്ടീസ് അയച്ചിരിക്കുന്നത്.

Read Also : ‘ഞാൻ ലഹരിക്കടിമയായിരുന്നു’; പഴയ തുറന്നു പറച്ചിൽ വിഡിയോയിൽ കങ്കണക്കെതിരെ അന്വേഷണം

ഓഫീസിലേതിനെക്കാൾ ശക്തമായ നിയമവിരുദ്ധത നിർമ്മാണങ്ങൾ ഘറിലെ വീട്ടിൽ നടത്തിയിട്ടുണ്ടെന്നാണ്‌ കോർപ്പറേഷൻ ചൂണ്ടിക്കാട്ടുന്നത്. നടിക്ക് ഇവിടെ മൂന്ന് ഫ്ലാറ്റുകളാണുള്ളത്. ഇവയിൽ അനധികൃത നിർമ്മാണങ്ങൾ നടത്തിയിട്ടുണ്ടെന്നാണ് ബൃഹാൻ മുംബൈ മുൻസിപ്പൽ കോർപ്പറേഷൻ പറയുന്നത്.

ബോളിവുഡ് നടൻ സുശാന്തിന്റെ മരണത്തിന് പിന്നാലെ മുംബൈയിൽ പാക് അധീന കശ്മീരിന് സമാനമായ സ്ഥിതിയാണെന്ന കങ്കണയുടെ പ്രസ്താവനയാണ് പ്രശ്‌നങ്ങൾക്ക് തുടക്കം. ഈ പശ്ചാത്തലത്തിൽ കങ്കണയുടെ മുംബൈയിലെ ഓഫിസ് കെട്ടിടം പൊളിച്ച് നീക്കാൻ കോർപ്പറേഷൻ അധികൃതർ ഉത്തരവിട്ടിരുന്നു. അനധികൃത നിർമാണമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. സെപ്തംബർ 9നാണ് കങ്കണയുടെ ഓഫീസ് അനധികൃതമായി നിർമ്മിച്ചതാണെന്ന് കാണിച്ച് പൊളിക്കാൻ ആരംഭിച്ചത്. തുടർന്ന് കങ്കണ നൽകിയ ഹർജിയുടെ അടിസ്ഥാനത്തിൽ ബോംബെ ഹൈക്കോടതി നടപടി സ്‌റ്റേ ചെയ്യുകയായിരുന്നു.

Read Also : കങ്കണ ഇന്ന് മഹാരാഷ്ട്ര ഗവർണറെ സന്ദർശിക്കും

ഇതിനിടെ, താൻ ലഹരിക്കടിമയായിരുന്നു എന്ന പഴയ തുറന്നു പറച്ചിൽ വിഡിയോയുടെ അടിസ്ഥാനത്തിൽ കങ്കണ റണാവത്തിനെതിരെ കേസെടുക്കാൻ പൊലീസ് ഒരുങ്ങുകയാണെന്ന് റിപ്പോർട്ടുണ്ട്. താരത്തിനെതിരെ അന്വേഷണം നടത്താൻ ആഭ്യന്തര മന്ത്രാലയം മുംബൈ പൊലീസിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മുംബൈ ക്രൈംബ്രാഞ്ച് ഇക്കാര്യത്തിൽ അന്വേഷണം നടത്തുമെന്ന് മിഡ്‌-ഡേ റിപ്പോർട്ട് ചെയ്യുന്നു.

Story Highlights Kangana Ranaut gets another notice from BMC

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here