നഴ്‌സുമാര്‍ക്ക് വിദേശത്ത് പുതിയ അവസരമൊരുക്കി സംസ്ഥാന സര്‍ക്കാരിന്റെ ‘ആസിപിന്‍’

nurse

വിദേശ രാജ്യങ്ങളില്‍ വര്‍ധിച്ചുവരുന്ന ജോലി സാധ്യത നഴ്‌സുമാര്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട രീതിയില്‍ ഉപയുക്തമാക്കുന്നതിന് വേണ്ടി അഡ്വാന്‍സ്ഡ് സ്‌കില്‍ എന്‍ഹാന്‍സ്‌മെന്റ് പ്രോഗ്രാം ഇന്‍ നഴ്‌സിംഗ് (ASEPN) എന്ന നൈപുണ്യ വികസന കോഴ്‌സ് സംഘടിപ്പിക്കുന്നു. കേരള സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷനും, സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ് ഡെവലപ്‌മെന്റും (CMD), തൊഴില്‍ വകുപ്പിന് കീഴിലുള്ള ഒഡെപെകും (ODEPEC) ഒത്തുചേര്‍ന്നുള്ള സംയുക്ത സംരഭമാണിത്. ആസിപിന്‍ കോഴ്‌സ് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ഉദ്ഘാടനം ചെയ്തു.

കേരളത്തിലെ നഴ്‌സുമാരുടെ പരിചരണവും കഴിവും ലോകം അംഗീകരിച്ചതാണ്. അവര്‍ക്ക് വിദേശത്ത് മികച്ച അവസരം ഒരുക്കുന്നതിന്റെ ഭാഗമായാണ് ഇത്തരമൊരു നൈപുണ്യ വികസന കോഴ്‌സ് സംഘടിപ്പിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള മൂന്ന് സ്ഥാപനങ്ങള്‍ കൈകോര്‍ത്തു കൊണ്ട് വിദ്യാഭ്യാസ യോഗ്യത നേടിയ നഴ്‌സുമാര്‍ക്ക് വിദേശത്തെ സ്‌ക്രീനിംഗ് പരീക്ഷകള്‍ പാസാകുന്നതിനും, അവിടെ ജോലി കിട്ടുന്നപക്ഷം മെച്ചപ്പെട്ട രീതിയില്‍ ജോലി ചെയ്യുന്നതിനും സഹായകമാകുന്ന രീതിയിലുള്ള ഒരു പരിശീലന കോഴ്‌സാണ് രൂപപ്പെടുത്തിയിട്ടുള്ളത്. കോഴ്‌സ് കരിക്കുലം രൂപപ്പെടുത്തുന്നതില്‍ ഈ മേഖലയില്‍ ഏറ്റവും വൈദഗ്ധ്യമുള്ള ഡോക്ടര്‍മാരും നഴ്‌സിംഗ് അധ്യാപകരും സോഫ്റ്റ് സ്‌കില്‍, ഐ.ടി മേഖലകളില്‍ നിന്നുള്ള വിദഗ്ധരും പങ്കു വഹിച്ചിട്ടുണ്ട്. ആറ് മാസത്തെ പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്ന ആദ്യ ബാച്ചുകളിലുള്ളവര്‍ക്ക് യു.കെ. ആശുപത്രികളിലാണ് ഒഡെപെക് മുഖേന ജോലി സാധ്യത ഉറപ്പാക്കിയിട്ടുള്ളതെന്നും മന്ത്രി വ്യക്തമാക്കി.

Story Highlights opportunities for nurses

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top