Advertisement

പാലക്കാട് 233 പേർക്ക് കൊവിഡ്; തൃശൂരിൽ 182 പേർക്ക് കൊവിഡ്

September 13, 2020
Google News 1 minute Read
Palakkad thrissur covid update

പാലക്കാട് ജില്ലയിൽ ഇന്ന് 233 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായ 174 പേർ, വിദേശത്ത് നിന്ന് വന്ന 3 പേർ, ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്ന 10 പേർ, ഉറവിടം അറിയാത്ത രോഗബാധ ഉണ്ടായ 45 പേർ ഉൾപ്പെടെയാണ് 233 പേർക്ക് രോഗം സ്ഥിരീകരിച്ചത്. 63 പേർ രോഗമുക്തി നേടിയതായും അധികൃതർ അറിയിച്ചു. ഇതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 1369 ആയി.

Read Also : എറണാകുളത്ത് കൊവിഡ് ബാധിതരുടെ പ്രതിദിന കണക്ക് വീണ്ടും 300 കടന്നു

തൃശൂർ ജില്ലയിൽ 182 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 115 പേർ രോഗമുക്തി നേടി. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 179 പേർക്കും സമ്പർക്കം വഴിയാണ് രോഗബാധ. ഒൻപത് ആരോഗ്യപ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു. 60 വയസിനു മുകളിൽ പ്രായമുള്ള 27 പേർ രോഗബാധിതരുടെ പട്ടികയിലുണ്ട്. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 2090 ആണ്.

Story Highlights Palakkad thrissur covid update

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here