‘വെള്ളരിക്കാപ്പട്ടണം’ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി

മഞ്ജുവാര്യരും സൗബിൻ ഷാഹിറും പ്രധാന വേഷത്തിലെത്തുന്ന ‘വെള്ളരിക്കാപ്പട്ടണം’ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി. വാൾ പയറ്റ് നടത്തുന്ന മഞ്ജുവിന്റെയും സൗബിന്റെയും ചിത്രമുള്ള ഫസ്റ്റ്‌ലുക്ക് പോസ്റ്റർ സോഷ്യൽ മീഡിയ ഇതിനോടകം ഏറ്റെടുത്തു കഴിഞ്ഞു.

മഹേഷ് വെട്ടിയാറ സംവിധാനം ചെയ്യുന്ന ചിത്രം നിർമിക്കുന്നത് ഫുൾ ഓൺ സ്റ്റുഡിയോസാണ്. മാധ്യമപ്രവർത്തകനായ ശരത്കൃഷ്ണയും സംവിധായകനും ചേർന്നാണ് രചന. ആനിമേഷനിലും പരസ്യസംവിധാനരംഗത്തും വർഷങ്ങളുടെ പരിചയസമ്പത്തുള്ള മഹേഷിന്റെ ആദ്യ സിനിമ കൂടിയാണ് ‘വെള്ളരിക്കാപ്പട്ടണം’എന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട്.

ചിത്രത്തിന്റെ പോസ്റ്റർ ഷെയർ ചെയ്യാൻ കഴിഞ്ഞതിൽ വളരെ സന്തോഷമുണ്ടെന്നും രസകരമായ ഈ ടീമിന്റെ ഭാഗമാകാൻ കഴിയുന്നതിനായി കാത്തിരിക്കാൻ കഴിയില്ലെന്നും പോസ്റ്റർ ഷെയർ ചെയ്ത് മഞ്ജു വാര്യർ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

ജയേഷ് നായരാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. വിനായക് ശശികുമാറിന്റെ ഗാനങ്ങൾക്ക് സച്ചിൻ ശങ്കർ മന്നത്താണ് സംഗീതം നൽകുന്നത്. കൊവിഡ് നിയന്ത്രണങ്ങൾക്കുശേഷം സിനിമാപ്രവർത്തനങ്ങൾ ആരംഭിക്കുന്നമുറയ്ക്ക് ഷൂട്ടിംഗ് ആരംഭിക്കും.

Story Highlights vellartikkapattanam, movie, first look poster

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top