അനുഷ്‌കയുടെ ഗർഭകാല ചിത്രത്തിന് കമന്റുമായി വിരാട്

കുഞ്ഞ് പിറക്കാൻ പോകുന്നതിന്റെ സന്തോഷത്തിലാണ് ബോളിവുഡ് താരം അനുഷ്‌ക ശർമയും ക്രിക്കറ്റ് താരം വിരാട് കോലിയും. അനുഷ്‌ക അമ്മയാകാനൊരുങ്ങുന്നുവെന്ന വാർത്ത ഇരുവരും ചേർന്നുള്ള ഫോട്ടോ ഉൾപ്പെടെ സോഷ്യൽ മീഡിയയിൽ പങ്കുവച്ചാണ് അറിയിച്ചത്. ഇപ്പോഴിതാ ഗർഭകാലം ആഘോഷിക്കുന്ന അനുഷ്‌കയുടെ ചിത്രമാണ് ശ്രദ്ധേയമാകുന്നത്.

‘നിങ്ങളിൽ ജീവന്റെ സൃഷ്ടി അനുഭവിക്കുന്നതിനേക്കാൾ യാഥാർത്ഥ്യമായ മറ്റൊന്നില്ല’ എന്ന കുറിപ്പോടെ അനുഷ്‌ക പോസ്റ്റ് ചെയ്തിരിക്കുന്ന ഫോട്ടോയ്ക്ക് ഭർത്താവായ വിരാട് കോലി തന്നെ എഴുതിയ കമന്റാണ് ശ്രദ്ധ നേടുന്നത്. ‘എന്റെ ലോകം മുഴുവൻ ഒരൊറ്റ ഫ്രെയിമിൽ’ എന്നാണ് കോലി ഫോട്ടോയ്ക്ക് കമന്റ് ചെയ്തിരിക്കുന്നത്.

വിരാടിന് പുറമേ ശിൽപ ഷെട്ടി, ടിസ്‌ക ചോപ്ര, റിച്ച ഛദ്ദ തുടങ്ങിയ നിരവധി താരങ്ങളും ഫോട്ടോയ്ക്ക് കമന്റ് ചെയ്തിട്ടുണ്ട്.

‘ഞങ്ങളിനി മൂന്ന്, 2021 ജനുവരിയിൽ വരും’ എന്ന ക്യാപ്ഷനോടെ കഴിഞ്ഞ മാസമാണ് വിരാട് കോലിയും അനുഷ്‌കയും അച്ഛനമ്മമാരാകാൻ പോകുന്നുവെന്ന വാർത്ത പുറത്തുവിട്ടത്. ഗർഭിണിയായ അനുഷ്‌കയെ ചേർത്തുപിടിച്ചു നിൽക്കുന്ന വിരാട് ചിത്രമാണ് താരങ്ങൾ പോസ്റ്റ് ചെയ്തിരുന്നത്.

Story Highlights virat comments on anushka pregnancy photo

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top