തൃശൂരിൽ 161 പേർക്ക് കൂടി കൊവിഡ്; 140 പേർക്ക് രോഗമുക്തി

തൃശൂർ ജില്ലയിൽ 161 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 157 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. 140 പേർ രോഗമുക്തരായി. ഇതിൽ 2 പേരുടെ രോഗഉറവിടമറിയില്ല.

ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയ രണ്ട് പേർക്കും വിദേശത്ത് നിന്ന് വന്ന രണ്ട് പേർക്കും കൊവിഡ് സ്ഥിരീകരിച്ചു.
ഇതിൽ 60 വയസിന് മുകളിൽ ഒൻപത് പുരുഷൻമാരും ഒൻപത് സ്ത്രീകളും 10 വയസ്സിന് താഴെ ഒൻപത് ആൺകുട്ടികളും എട്ട് പെൺകുട്ടികളും ഉൾപ്പെടുന്നു.

Read Also :സംസ്ഥാനത്ത് ഇന്ന് സ്ഥിരീകരിച്ചത് പതിനഞ്ച് കൊവിഡ് മരണം

ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 2109 ആണ്. തൃശൂർ സ്വദേശികളായ 42 പേർ മറ്റു ജില്ലകളിൽ ചികിത്സയിലുണ്ട്. ആകെ 6935 പേർക്ക് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചു. 4757 പേർ രോഗമുക്തരായി.
തിങ്കളാഴ്ച 923 പേർക്ക് ആന്റിജൻ പരിശോധന നടത്തി. മൊത്തം 1120 സാമ്പിളുകളാണ് തിങ്കളാഴ്ച പരിശോധിച്ചത്. ഇതുവരെ ആകെ 1,14,999 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.

Story Highlights Covid 19, Thrissur

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top