സംസ്ഥാനത്ത് 17 ഹോട്ട്‌സ്‌പോട്ടുകൾ കൂടി; ഒൻപത് പ്രദേശങ്ങളെ ഒഴിവാക്കി

സംസ്ഥാനത്ത് പതിനേഴ് ഹോട്ട്‌സ്‌പോട്ടുകൾ കൂടി. ആലപ്പുഴ ജില്ലയിലെ എടത്വാ (കണ്ടെയ്ൻമെന്റ് സോൺ സബ് വാർഡ് 9), മുളക്കുഴ (വാർഡ് 15), മുതുകുളം (10, 11 (സബ് വാർഡ്), മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ മുൻസിപ്പാലിറ്റി (15), കറുവാരക്കുണ്ട് (10, 11, 13, 14), മുന്നിയൂർ (3), തിരുവനന്തപുരം ജില്ലയിലെ മുണ്ടയ്ക്കൽ (6), മാണിക്കൽ (11), പുളിമാത്ത് (14), കോഴിക്കോട് ജില്ലയിലെ കാരാശേരി (സബ് വാർഡ് 12, 15), കാവിലുംപാറ (സബ് വാർഡ് (8), മരുതോംകര (സബ് വാർഡ് 5), വയനാട് ജില്ലയിലെ മുട്ടിൽ (സബ് വാർഡ് 1, 2), വെള്ളമുണ്ട (സബ് വാർഡ് 11), എറണാകുളം ജില്ലയിലെ കടുങ്ങല്ലൂർ (സബ് വാർഡ് 2), പാലക്കുഴ (സബ് വാർഡ് 2) പാലക്കാട് ജില്ലയിലെ തിരുവേഗപ്പുര (1) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകൾ.

Read Also :സംസ്ഥാനത്ത് ഇന്ന് സ്ഥിരീകരിച്ചത് പതിനഞ്ച് കൊവിഡ് മരണം

9 പ്രദേശങ്ങളെ ഹോട്ട്‌സ്പോട്ടിൽ നിന്ന്് ഒഴിവാക്കി. പാലക്കാട് ജില്ലയിലെ കുഴൽമന്ദം (സബ് വാർഡ് 15), വടക്കാഞ്ചേരി (15), അലനല്ലൂർ (18), പത്തനംതിട്ട ജില്ലയിലെ വടശേരിക്കര (സബ് വാർഡ് 1, 2), കുറ്റൂർ (11), തൃശൂർ ജില്ലയിലെ ആളൂർ (സബ് വാർഡ് 15), വയനാട് ജില്ലയിലെ അമ്പലവയൽ (എല്ലാ വാർഡുകളും), എറണാകുളം ജില്ലയിലെ നോർത്ത് പരവൂർ (സബ് വാർഡ് 13), കൊല്ലം ജില്ലയിലെ നെടുമ്പന (സബ് വാർഡ് 8) എന്നീ പ്രദേശങ്ങളെയാണ് കണ്ടെയ്ൻമെന്റ് സോണിൽ നിന്ന് ഒഴിവാക്കിയത്. ഇതോടെ നിലവിൽ 615 ഹോട്ട്‌സ്പോട്ടുകളാണുള്ളത്.

Story Highlights Covid 19, Hotspot

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top