എന്നെയോർത്ത് ആശങ്കപ്പെടേണ്ട; രണ്ട് ചിത്രങ്ങൾ കൂടി പോസ്റ്റ് ചെയ്ത് സദാചാരവാദികൾക്ക് മറുപടിയുമായി അനശ്വര രാജൻ

Anaswara Rajan moral comments

സദാചാര വാദികൾക്ക് മറുപടിയുമായി അനശ്വര രാജൻ. 18ആം പിറന്നാൾ ആഘോഷിച്ചതിനു പിന്നാലെ തൻ്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത ചിത്രത്തിനു ലഭിച്ച സദാചാര കമൻ്റുകൾക്കാണ് താരം മറുപടി നൽകിയത്. വസ്ത്രത്തിൻ്റെ ഇറക്കം കുറഞ്ഞെന്ന് ചൂണ്ടിക്കാട്ടിയാണ് കൗമാര താരത്തിനെതിരെ സദാചാര കമൻ്റുകൾ നിറഞ്ഞത്. ഇതിന്, അതേ വസ്ത്രം ധരിച്ച് രണ്ട് ചിത്രങ്ങൾ കൂടി പോസ്റ്റ് ചെയ്താണ് താരം മറുപടി നൽകിയത്.

Read Also : അനശ്വര രാജൻ തമിഴിൽ അരങ്ങേറുന്നു; ആദ്യ ചിത്രം തൃഷയോടൊപ്പം

‘ഞാൻ എന്തു ചെയ്യുന്നുവെന്ന് ഓർത്ത് നിങ്ങൾ ആശങ്കപ്പെടേണ്ട കാര്യമില്ല. എന്റെ പ്രവൃത്തികൾ നിങ്ങളെ അസ്വസ്ഥരാക്കുന്നതെന്തിനെന്നോർത്ത് നിങ്ങൾ ആശങ്കപ്പെടുക.’– ചിത്രങ്ങൾക്ക് അടിക്കുറിപ്പായി അനശ്വര കുറിച്ചു. മുൻപും താരം സൈബർ ആക്രമണം നേരിട്ടിട്ടുണ്ട്.

Read Also : ‘ചെയ്യണ്ട എന്ന് തീരുമാനിച്ച സിനിമയാണ് തണ്ണീർമത്തൻ ദിനങ്ങൾ’; അനശ്വര രാജനുമായി പ്രത്യേക അഭിമുഖം

ഉദാഹരണം സുജാത എന്ന ചിത്രത്തിലൂടെ ബാലതാരമായാണ് അനശ്വര സിനിമയിലെത്തുന്നത്. തണ്ണീർമത്തൻ ദിനങ്ങൾ എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടി. രാംഗി എന്ന തമിഴ് ചിത്രത്തിൽ തൃഷയോടൊപ്പം അഭിനയിച്ചു. വാങ്ക് എന്ന ചിത്രമാണ് ഇനി പുറത്തിറങ്ങാനുള്ളത്.

Story Highlights Anaswara Rajan hits back to moral comments

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top