ഇന്ത്യ-പാകിസ്താൻ പരമ്പര നടത്താനോ പാക് താരങ്ങളെ ഐപിഎലിൽ ഉൾപ്പെടുത്താനോ ആവശ്യപ്പെടില്ല: പിസിബി

BCCI bilateral cricket PCB

ഇന്ത്യ-പാകിസ്താൻ ഉഭയകക്ഷി പരമ്പര നടത്താനോ പാക് താരങ്ങളെ ഐപിഎലിൽ ഉൾപ്പെടുത്താനോ ആവശ്യപ്പെടില്ലെന്ന് പിസിബി ചെയർമാൻ ഇഹ്‌സാൻ മാനി. മുൻപ് പലപ്പോഴും ഉഭയകക്ഷി പരമ്പരക്കായി ബിസിസിഐയോട് പിസിബി സംസാരിച്ചിരുന്നെങ്കിലും അനുകൂല തീരുമാനം ഉണ്ടായിട്ടില്ലെന്നും ഇനി തങ്ങൾ സംസാരിക്കില്ലെന്നും അദ്ദേഹം പറഞ്ഞതായി ന്യൂസ് 18 ആണ് റിപ്പോർട്ട് ചെയ്തത്.

Read Also : ഇന്ത്യ-പാകിസ്താൻ പരമ്പര ക്രിക്കറ്റ് ലോകത്തിന് ആവശ്യം; കളിക്കാത്തത് ഇന്ത്യൻ സർക്കാരിന്റെ നയം മൂലം: പിസിബി

“കഴിഞ്ഞ ഏതാനും വർഷങ്ങളായി ഉഭയകക്ഷി പരമ്പരയ്ക്ക് വേണ്ടി പിസിബി ബിസിസിഐയോട് ചർച്ച നടത്തിയിരുന്നു. ടി-20 ആയാലും ഉഭയകക്ഷി പരമ്പര ആയാലും കാര്യങ്ങൾ ബിസിസിഐയുടെ കൈകളിലാണ്. ഈ അവസരത്തിൽ ഇന്ത്യയിൽ ടി-20 ലീഗ് കളിക്കാൻ ഞങ്ങൾക്ക് യാതൊരു ഉദ്ദേശ്യവുമില്ല. ആദ്യം ഇരു രാജ്യങ്ങളും തമ്മിലുള്ള രാഷ്ട്രീയ പ്രശ്നങ്ങൾ അവസാനിക്കട്ടെ. എന്നിട്ട് നോക്കാം. ബിസിസിഐയോട് ഉഭയകക്ഷി പരമ്പരയെപ്പറ്റി ഇനി സംസാരിക്കില്ല. ഇനി അവർക്കെന്തെങ്കിലും പറയാനുണ്ടെങ്കിൽ പറയട്ടെ. ഐസിസി ബിസിസിഐയോട് സംസാരിക്കണം.”- മാനി പറഞ്ഞു.

മുൻപും മാനി ഇക്കാര്യം സൂചിപ്പിച്ചിരുന്നു. രു ടീമുകളും തമ്മിൽ കളിക്കുമ്പോൾ ക്രിക്കറ്റ് ലോകം മുഴുവൻ ശ്രദ്ധിക്കുമെന്നും മത്സരങ്ങൾ നടക്കാത്തതിനു കാരണം ഇന്ത്യൻ സർക്കാരിൻ്റെ നയങ്ങളാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. മുൻ പാക് താരങ്ങളായ വഖാർ യൂനിസ്, ഷൊഐബ് അക്തർ, ഷാഹിദ് അഫ്രീദി തുടങ്ങിയവരൊക്കെ ഇന്ത്യ-പാകിസ്താൻ പരമ്പര പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

Read Also : ഇന്ത്യ-പാകിസ്താൻ പരമ്പര നടക്കില്ല: സുനിൽ ഗവാസ്കർ

2012-13 സീസണിൽ പാകിസ്താൻ ഇന്ത്യയിൽ പര്യടനം നടത്തിയതിന് ശേഷം ഇതുവരെ ഇന്ത്യ-പാക് മത്സരങ്ങൾ നടന്നിട്ടില്ല. തുടർന്ന് ഐസിസി, എസിസി ടൂർണമെൻ്റുകളിൽ മാത്രമാണ് ഇരുവരും ഏറ്റുമുട്ടിയത്. ഇന്ത്യ അവസാനമായി പാകിസ്താനിൽ പര്യടനം നടത്തിയത് 2007-2008 സീസണിൽ ആയിരുന്നു. 2008ലായിരുന്നു ഇരു ടീമുകളും തമ്മിലുള്ള അവസാന ടെസ്റ്റ് മത്സരം.

Story Highlights I am not talking to the BCCI about bilateral cricket says PCB

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top