ബെന്നി ബഹനാനെ കെപിസിസി നിർവാഹക സമിതിയിൽ ഉൾപ്പെടുത്തും

ബെന്നി ബഹനാനെ കെപിസിസി നിർവാഹക സമിതിയിൽ ഉൾപ്പെടുത്തും. ബെന്നി ബഹനാനെ ഒഴിവാക്കിയാണ് കെപിസിസി പട്ടിക പ്രസിദ്ധീകരിച്ചത്. ഇക്കാര്യത്തിൽ ബെന്നി ബഹനാൻ നേതൃത്വത്തെ അതൃപ്തി അറിയിച്ചു.

വിട്ടുപോയതാണെന്ന് വിശദീകരിച്ച നേതൃത്വം പിഴവ് തിരുത്തുമെന്ന നിലപാടാണ് സ്വീകരിച്ചത്. യുഡിഎഫ് കൺവീനർ എക്‌സിക്യൂട്ടീവിന് പുറത്താകുന്നത് ആദ്യമായാണ്. നാല് എംപിമാരും മുൻ യുഡിഎഫ് കൺവീനറും ഇടം പിടിച്ച പട്ടികയിൽ നിന്നാണ് ബെന്നി ബെഹനാൻ പുറത്തായത്. എ ഗ്രൂപ്പിലെ ആഭ്യന്തര തർക്കമാണ് പട്ടികയിലെ പേര് വെട്ടലിൽ എത്തിയത്.

Read Also :കെപിസിസി സെക്രട്ടറിമാരുടെ പുതുക്കിയ പട്ടിക ഹൈക്കമാൻഡിന് സമർപ്പിച്ചു

കെപിസിസി സെക്രട്ടറിമാരുടെ പുതുക്കിയ പട്ടിക കഴിഞ്ഞ ദിവസമാണ് ഹൈക്കമാൻഡിന് സമർപ്പിച്ചത്. പട്ടികയിൽ നൂറിൽ താഴെ പേർ മാത്രമാണുള്ളത്. ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് പത്ത് പേരെ കൂടി കെപിസിസി നിർദേശിച്ചിരുന്നു. ബെന്നി ബഹനാന്റെ പേര് പട്ടികയിൽ ഉൾപ്പെടാത്തത് വിവാദമായിരുന്നു.

Story Highlights Benny Behnan, KPCC

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top