30 വർഷം കൊണ്ട് മൂന്ന് കിലോമീറ്റർ നീളമുള്ള കനാൽ തീർത്ത് ബിഹാറിലെ കർഷകൻ

വെള്ളത്തിന്റെ കുറവ് നികത്താൻ കനാൽ തീർത്ത് കർഷകൻ. ബിഹാറിലെ കോതിൽവാ ഗ്രാമനിവാസിയായ ലോങ്കി ഭുയാൻ ആണ് മുപ്പത് വർഷമെടുത്ത് കനാൽ നിർമിച്ചത്. കുത്തിയൊലിക്കുന്ന മഴവെള്ളം എങ്ങനെ പ്രയോജനപ്പെടുത്താമെന്ന ലോങ്കിയുടെ ചിന്തയാണ് മൂന്ന് കിലോമീറ്റർ നീളമുള്ള കനാലിന്റെ നിർമിതിക്ക് കാരണമായത്.
ലോങ്കി ഭുയാൻ ഉൾപ്പെടെ കോതിൽവാ ഗ്രാമത്തിലെ ഭൂരിഭാഗം പേരും കൃഷിക്കാരാണ്. വെള്ളത്തിന്റെ അപര്യാപ്തത കാരണം ഗ്രാമവാസികളിൽ പലരും കൃഷി ഉപേക്ഷിച്ചു. പലരും തൊഴിൽ തേടി നഗരങ്ങളിലേക്ക് പോയി. ലോങ്കി ഭുയാൻ കാലിവളർത്തലിലേക്ക് കടന്നു.
പശുക്കളെ മേയാൻ വിട്ട് ലോങ്കി മലഞ്ചെരുവുകളിൽ നിന്ന് കനാൽ വെട്ടിയൊരുക്കാൻ തുടങ്ങി. 30 വർഷം കൊണ്ടാണ് ലോങ്കി 3 കിലോമീറ്റർ നീളമുള്ള കനാൽ മലഞ്ചെരിവിലൂടെ താഴ്വരയിലേക്ക് വെട്ടിത്തെളിച്ചത്. തുടക്കം മുതൽ അവസാനം വരെ ഒറ്റയ്ക്ക് ശ്രമിച്ചാണ് കനാല് നിർമാണം പൂർത്തിയാക്കിയത്. മഴക്കാലത്ത് മലനിരകളിൽ നിന്ന് കുത്തിയൊലിച്ചു പോകാറുള്ള വെള്ളം ഇന്ന് ഈ കനാലിലൂടെ താഴ്വരയിലുള്ള കുളത്തിൽ സംഭരിക്കപ്പെടുകയാണ്.
Story Highlights – Bihar, Farmer
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here