ടിക്ക് ടോക്ക് വാങ്ങാൻ സന്നധത അറിയിച്ച് മൈക്രോസോഫ്റ്റ്; വഴങ്ങാതെ ടിക്ക് ടോക്ക്

Microsoft Says Its TikTok Buyout Offer Rejected

ടിക്ക് ടോക്ക് വാങ്ങാനുള്ള മൈക്രോസോഫ്റ്റിന്റെ നീക്കം തടഞ്ഞ് കമ്പനി. യുഎസിൽ ചൈനീസ് ആപ്പായ ടിക്ക് ടോക്കിന് വിലക്ക് വരാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് മൈക്രോസോഫ്റ്റിന്റെ നീക്കം ടിക്ക് ടോക്ക് കമ്പനി തന്നെ തടഞ്ഞത്.

ടിക്ക് ടോക്ക് ഉൾപ്പെടെയുള്ള ചൈനീസ് ആപ്പുകൾക്ക് ഇന്ത്യ ഉപരോധം ഏർപ്പെടുത്തിയതിന് പിന്നാലെയാണ് അമേരിക്കയും ആപ്പ് നിരോധിക്കാനുള്ള നീക്കം നടത്തിയത്. ഫെഡറൽ ജീവനക്കാരുടെ അടക്കം ലൊക്കേഷനുകളും മറ്റും ആപ്പ് വഴി ചൈനയ്ക്ക് ലഭിക്കുമെന്നാണ് അമേരിക്ക മുന്നോട്ട് വയ്ക്കുന്ന കാരണം.

തങ്ങളുടെ നീക്കം ടിക്ക് ടോക്ക് ഉപഭോക്താക്കൾക്ക് അനുകൂലമായിരുന്നുവെന്നും ദേശ സുരക്ഷയ്ക്ക് അനുകൂലമായിരുന്നുവെന്നും മൈക്രോസോഫ്റ്റ് പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു. ഓൺലൈൻ സുരക്ഷ, സ്വകാര്യത എന്നിവ ഉറപ്പാക്കാൻ തങ്ങൾക്ക് സാധിക്കുമായിരുന്നു എന്നും മൈക്രോസോഫ്റ്റ് വ്യക്തമാക്കി.

അതേസമയം, യുഎസ് സർക്കാരിനെതിരെ ടിക്ക് ടോക്ക് ഹർജി നൽകിയിട്ടുണ്ട്. അമേരിക്കയുടെ ഈ നീക്കം ഇന്റർനാഷണൽ എമർജൻസ് എക്കണോമിക്ക് പവർ ആക്ടിനെ ദുരുപയോഗം ചെയ്യുന്നതാണെന്നാണ് ഹർജിയിലെ പ്രധാന വാദം.

Story Highlights Microsoft Says Its TikTok Buyout Offer Rejected

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top