മൈക്രോസോഫ്റ്റിന്റെ എഐ അറോറ ഇനി മുതല്‍ വായു ഗുണനിലവാരവും പ്രവചിക്കും

എഐ മോഡലായ അറോറയെ കൂടുതല്‍ പരിഷ്‌ക്കരിച്ച് മൈക്രോസോഫ്റ്റ്. ചുഴലിക്കാറ്റ് പോലെയുള്ള കാലാവസ്ഥ പ്രതിഭാസങ്ങള്‍ പരമ്പരാഗത രീതിയെക്കാള്‍ വേഗത്തില്‍ പ്രവചിക്കുന്നതിനായാണ് കമ്പനി അറോറ വികസിപ്പിച്ചെടുത്തത്. എന്നാല്‍ ഇനി വായു ഗുണനിലവാരം പ്രവചിക്കാനും എഐ അറോറയ്ക്ക് സാധിക്കും. പരമ്പരാഗത കാലാവസ്ഥാ രീതികളേക്കാള്‍ കൃത്യതയോടെയും വേഗതയോടെയും ചുഴലിക്കാറ്റുകള്‍, ടൈഫൂണുകള്‍ തുടങ്ങിയ കാലാവസ്ഥാ പ്രതിഭാസങ്ങള്‍ പ്രവചിക്കുന്നതിനായി അറോറ വികസിപ്പിച്ചെടുത്തിട്ടുണ്ടെന്ന് കമ്പനി തന്നെയാണ് ബ്ലോഗ് പോസ്റ്റിലൂടെ വ്യക്തമാക്കിയത്. അറോറയുടെ സോഴ്സ് കോഡും മോഡല്‍ വെയ്റ്റുകളും പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കിയിട്ടുണ്ടെന്നും മൈക്രോസോഫ്റ്റ് അറിയിച്ചു. സയന്‍സ് ജേണലായ നേച്ചറില്‍ അറോറയെക്കുറിച്ചുള്ള ഒരു ഗവേഷണ പ്രബന്ധവും അവര്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട് .
Read Also: ‘ഡിജിഎംഒ തലത്തിലല്ലാതെ ഇന്ത്യയും പാകിസ്താനും തമ്മിൽ ചർച്ച നടന്നിട്ടില്ല’: കേന്ദ്ര സർക്കാർ
കാലാവസ്ഥാ പ്രവചന മേഖലയില്‍ ഏറ്റവും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന എഐ മോഡലുകളില്‍ ഒന്നാണ് അറോറയെന്ന് മൈക്രോസോഫ്റ്റ് അവകാശപ്പെടുന്നു. ഒരു ഫൗണ്ടേഷന്‍ മോഡലായി പരിശീലിപ്പിക്കപ്പെട്ട അറോറ വായു മലിനീകരണ പ്രവചനത്തിനപ്പുറം കൂടുതല്‍ കാലാവസ്ഥ പ്രവചനകള്‍ക്കായി സജ്ജമാക്കുമെന്നും, ഉപഗ്രഹങ്ങള്‍, റഡാറുകള്‍, കാലാവസ്ഥാ കേന്ദ്രങ്ങള്‍ എന്നിവ പകര്‍ത്തിയ ഡാറ്റയും മുന്‍കാല കാലാവസ്ഥാ സിമുലേഷനുകളും ഉപയോഗിച്ചാണ് അറോറയ്ക്ക് പരിശീലനം നല്‍കിയിരിക്കുന്നത്. ഇതിനോടൊപ്പം തന്നെ പ്രത്യേക കാലാവസ്ഥ പ്രതിഭാസങ്ങളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ നല്‍കാനായി അധിക ഡാറ്റ ഉപയോഗിച്ച് എഐ മോഡലിനെ പരിശീലിപ്പിക്കാന്‍ സാധിക്കുമെന്നും മൈക്രോസോഫ്റ്റ് പറയുന്നു.
ഗ്രാഫിക്‌സ് പ്രോസസിംഗ് യൂണിറ്റുകളില്‍ (GPU-കള്‍) നിന്ന് കമ്പ്യൂട്ട് പവര്‍ ഉപയോഗിക്കുന്ന അറോറ, പരമ്പരാഗത സംവിധാനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ നിമിഷങ്ങള്‍ക്കുള്ളില്‍ കാലാവസ്ഥാ പ്രവചനങ്ങള്‍ നല്‍കും. അറോറയെ പരിശീലിപ്പിക്കുന്നതിനുള്ള പ്രാരംഭ ചെലവ് കൂടുതലാണെങ്കിലും, പരമ്പരാഗത കാലാവസ്ഥാ പ്രവചന സംവിധാനങ്ങളെ അപേക്ഷിച്ച് പ്രവര്‍ത്തന ചെലവ് കുറവാണെന്നാണ് കമ്പനി അഭിപ്രായപ്പെടുന്നത്.
Story Highlights : Microsoft’s AI model can now accurately predict air quality as well
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here