മന്ത്രി കെടി ജലീലിന്റെ സ്വത്ത് വിവരം സംബന്ധിച്ച റിപ്പോർട്ട് ഇന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് കൈമാറും

മന്ത്രി കെടി ജലീലിന്റെ സ്വത്ത് വിവരം സംബന്ധിച്ച റിപ്പോർട്ട് ഇന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് കൈമാറും. 50 ലക്ഷം രൂപയുടെ വസ്തുക്കളും സ്വന്തമായെരു വാഹനവും 11 ലക്ഷം രൂപയുടെ ഇൻഷുറൻസ് നിക്ഷേപവുമുണ്ടെന്നാണ് കെടി ജലീൽ ഇലക്ഷൻ കമ്മീഷന് നൽകിയിരിക്കുന്നത്.
കഴിഞ്ഞ ദിവസമായിരുന്നു മന്ത്രി കെടി ജലീലിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കൊച്ചിയിലെ ഓഫീസിലേക്ക് വിളിച്ചു വരുത്തി ചോദ്യം ചെയ്തത്. ഇതിന്റെ ഭാഗമായി മന്ത്രിയോട് സ്വത്ത് വിവരങ്ങൾ സംബന്ധിച്ച റിപ്പോർട്ട് കൈമാറണമെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടിരുന്നു. അന്ന് ഏതാനും ചില രേഖകൾ കെടി ജലീൽ കൈമാറുകയും ചെയ്തിരുന്നു. ശേഷിക്കുന്ന രേഖകൾ ഇന്ന് കൈമാറും. ഇ- മെയിലിലൂടെയായിരിക്കും സ്വത്ത് വിവരങ്ങൾ സംബന്ധിച്ച രേഖകൾ കൈമാറുക. ഈ ആഴ്ച തന്നെ ഒരിക്കൽ കൂടി ചോദ്യം ചെയ്യാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് തീരുമാനിച്ചിട്ടുണ്ട്. ചോദ്യം ചെയ്യലിന് മുന്നോടിയായാണ് സ്വത്ത് വിവരങ്ങൾ സംബന്ധിച്ച രേഖകൾ കൈമാറാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടിരിക്കുന്നത്.
Story Highlights – Mnister KT jaleel property will be handed over to the enforcement directorate today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here