പന്തീരാങ്കാവ് കേസ്; പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എൻഐഎ സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

പന്തീരാങ്കാവ് മാവോയിസ്റ്റ് കേസിലെ പ്രതികളായ അലന്റെയും താഹയുടെയും ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എൻഐഎ സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.
പ്രതികൾക്ക് ജാമ്യം അനുവദിച്ചത് സമൂഹത്തിൽ അസ്വസ്ഥതകൾ വഴിയൊരുക്കുമെന്ന് ജാമ്യ ഹർജിയിൽ എൻഐഎ വാദമുയർത്തുന്നു. അലനും താഹയ്ക്കും ജാമ്യം നൽകിയത് ഇത്തരം സംഘടനകളുടെ പ്രവർത്തനത്തിന് പ്രചോദനമാകുമെന്നും ഹർജിയിൽ എൻഐഎ ചൂണ്ടിക്കാട്ടുന്നു.
പത്ത് മാസത്തെ ജയിൽ വാസത്തിന് ശേഷം പന്തീരാങ്കാവ് കേസിൽ യുഎപിഎ കേസിൽ ജയിൽവാസ അനുഭവിച്ചു വന്നിരുന്ന, അലൻ ഷുഹൈബിനും താഹ ഫസലിനും 12 മാസത്തിന് ശേഷമാണ് കൊച്ചി എൻഐഎ കോടതി ജാമ്യം അനുവദിച്ചത്.
Story Highlights – pantheerakavu,high court hear petition NIA
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here