Advertisement

‘ഈ മനുഷ്യവേട്ടയ്‌ക്കെതിരെ ശബ്ദമുയർത്തിയില്ലെങ്കിൽ ഇതോർത്ത് നമ്മൾ ലജ്ജിക്കും’: ഉമർ ഖാലിദിനെ പിന്തുണച്ച് പ്രകാശ് രാജ്

September 14, 2020
Google News 4 minutes Read

ഡൽഹി കലാപ കേസിൽ ഉമർ ഖാലിദിനെതിരെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത നടപടിക്കെതിരെ നടൻ പ്രകാശ് രാജ്. വളരെ നാണംകെട്ട സംഭവമാണ് നടന്നിരിക്കുന്നതെന്ന് പ്രകാശ് രാജ് പ്രതികരിച്ചു.

ഈ മനുഷ്യ വേട്ടയ്‌ക്കെതിരെ ഇപ്പോൾ നമ്മൾ ശബ്ദം ഉയർത്തിയില്ലെങ്കിൽ വരും നാളുകളിൽ ഇതോർത്ത് നമ്മൾ ലജ്ജിക്കുമെന്ന് പ്രകാശ് രാജ് പ്രതികരിച്ചു. ‘സമാധാനപരമായി പ്രതിഷേധിക്കാൻ തെരുവിലിറങ്ങിയത് ജനാധിപത്യത്തിൽ എന്ന് മുതലവാണ് കുറ്റമായത്? #standwithumarkhalid’ എന്ന പോസ്റ്ററും പ്രകാശ് രാജ് പങ്കുവച്ചു. ട്വിറ്ററിലൂടെയായിരുന്നു പ്രകാശ് രാജിന്റെ പ്രതികരണം.

Read Also :ഡൽഹി കലാപക്കേസ് : ഉമർ ഖാലിദ് അറസ്റ്റിൽ

കഴിഞ്ഞ ദിവസമാണ് ഉമർ ഖാലിദിനെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തത്. പത്ത് മണിക്കൂർ ചോദ്യം ചെയ്ത ശേഷമായിരുന്നു അറസ്റ്റ്. ചില സംഘടനകളും വ്യക്തികളുമായി ഗൂഢാലോചന നടത്തി കലാപം ആസൂത്രണം ചെയ്തെന്നാണ് കുറ്റം. അന്തിമ കുറ്റപത്രം സമർപ്പിക്കാനിരിക്കെയാണ് ഡൽഹി സ്‌പെഷ്യൽ സെൽ യൂണിറ്റ് ഉമർ ഖാലിദിനെ വിളിച്ചു വരുത്തിയതും അറസ്റ്റ് രേഖപ്പെടുത്തിയതും.

Story Highlights Prakash raj, Umar khalid

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here