ഈന്തപ്പഴത്തിന്റെ മറവിലും സ്വർണക്കടത്ത്; പ്രോട്ടോകോൾ ഓഫീസറുടെ പങ്ക് അന്വേഷിക്കണമെന്ന് രമേശ് ചെന്നിത്തല

മുഖ്യമന്ത്രിക്കും സർക്കാരിനുമെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആരോപണങ്ങളിൽ മുഖ്യമന്ത്രിക്ക് അസ്വസ്ഥതയാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ഈന്തപ്പഴത്തിന്റെ മറവിലും സംസ്ഥാനത്ത് സ്വർണക്കടത്ത് നടന്നിട്ടുണ്ട്. ഇതിൽ സംസ്ഥാന പ്രോട്ടോക്കോൾ ഓഫീസറുടെ പങ്ക് അന്വേഷിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

ലൈഫ് മിഷനിലെ കമ്മീഷൻ തുക കൈപ്പറ്റിയതിൽ മന്ത്രി ഇപി ജയരാജന്റെ മകന് പങ്കുണ്ട്. മന്ത്രിയുടെ ഭാര്യ ക്വാറന്റീൻ ലംഘിച്ച് ലോക്കർ തുറക്കാൻ എത്തിയത് എന്തിനാണെന്ന് വ്യകതമാക്കണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

അതിനിടെ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തി. നാടിന് ഗുണം ഉണ്ടാകുന്നത് ഇല്ലാതാക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ലൈഫ് മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി രണ്ടേകാൽ ലക്ഷം വീടുകളാണ് സർക്കാർ പൂർത്തിയാക്കി നൽകിയത്. ആ നേട്ടങ്ങളെ കരിവാരി തേച്ച് കാട്ടാനുള്ള ശ്രമമാണ് പ്രതിപക്ഷത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

Story Highlights Ramesh chennithala, Pinarayi Vijayan

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top