മന്ത്രി ജലീലിന്റെ രാജി ആവശ്യപ്പെട്ട് സംസ്ഥാന വ്യാപക പ്രതിഷേധം

മന്ത്രി കെ ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് സംസ്ഥാന വ്യാപക പ്രതിഷേധം. ബിജെപി, യുവമോർച്ച, മഹിളാ മോർച്ച, എംഎസ്എഫ് പ്രവർത്തകരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. തിരുവനന്തപുരം, തൃശൂർ, കോഴിക്കോട്, കണ്ണൂർ, പാലക്കാട് ഉൾപ്പെടെയാണ് പ്രതിഷേധം നടന്നത്. വിവിധയിടങ്ങളിൽ പ്രതിഷേധം അക്രമാസക്തമായി. പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.

തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിലേക്ക് മഹിളാ മോർച്ച പ്രവർത്തകർ നടത്തിയ മാർച്ച് പൊലീസ് ബാരിക്കേഡ് വച്ച് തടഞ്ഞു. ഇതോടെ പ്രവർത്തകർ ബാരിക്കേഡ് തകർത്ത് അകത്തു കടക്കാൻ ശ്രമിച്ചു. പ്രവർത്തകരിൽ ചിലർ സെക്രട്ടേറിയറ്റ് മതിൽ ചാടിക്കടക്കാനും ശ്രമിച്ചു. പൊലീസ് ഇടപെട്ട് ഇവരെ പിടിച്ചുമാറ്റി. പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. നിലവിൽ പ്രവർത്തകർ സെക്രട്ടേറിയറ്റിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്.

കോഴിക്കോട് പാലക്കാട്, കാസർഗോഡ് എന്നിവിടങ്ങളിൽ എംഎസ്എഫ് പ്രവർത്തകർ നടത്തിയ മാർച്ച് അക്രമാസക്തമായി. മലപ്പുറത്ത് എംഎസ്എഫ് പ്രവർത്തകർ ദേശീയപാത ഉപരോധിക്കുകയാണ്.

Story Highlights K T Jaleel

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top