സ്വപ്ന സുരേഷിനും റമീസിനും വിദഗ്ധ പരിശോധന തുടരും

തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച സ്വര്‍ണക്കടത്ത് കേസ് പ്രതികളായ സ്വപ്ന സുരേഷിനും റമീസിനും വിദഗ്ധ പരിശോധന തുടരും. ഇന്ന് ചേര്‍ന്ന മെഡിക്കല്‍ ബോര്‍ഡ് യോഗത്തിന് ശേഷമാണ് തീരുമാനം.

രണ്ടാം തവണയാണ് സ്വപ്നയെ നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സ്വപ്നയ്ക്ക് ഹൃദയ ധമനികളില്‍ ബ്ലോക്ക് ഉണ്ടോ എന്ന് പരിശോധിക്കാനായി നാളെ ആന്‍ജിയോഗ്രാം പരിശോധന നടത്തും. സ്വപ്നയ്ക്ക് ഇന്ന് ഇക്കോ ടെസ്റ്റ് നടത്തിയിരുന്നു.

വയറു വേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച റമീസിന് നാളെ എന്‍ഡോസ്‌കോപ്പി ടെസ്റ്റ് നടത്തും. ഇരുവരെയും ഇന്നലെ വെകുന്നേരമാണ് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Story Highlights swapna suresh

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top