യുഎഇ- ഇസ്രായേൽ സമാധാന ഉടമ്പടി; യുഎഇ സംഘം അമേരിക്കയിലെത്തി

യുഎഇ- ഇസ്രായേൽ സമാധാന ഉടമ്പടി ഒപ്പുവയ്ക്കാൻ യുഎഇ സംഘം അമേരിക്കയിലെത്തി. യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫാ ബിൻ സായ്ദ് അൽ നഹ്യാനെ പ്രതിനിധീകരിച്ച് യുഎഇ വിദേശകാര്യ അന്താരാഷ്ട്ര സഹകരണ വകുപ്പു മന്ത്രി ഷെയ്ഖ് അബ്ദുള്ള ബിൻ സായ്ദ് അൽ നഹ്യാനാണ് കരാറിൽ ഒപ്പുവയ്ക്കുക.
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ക്ഷണം സ്വീകരിച്ചാണ് യുഎഇ സംഘം കരാറിൽ ഒപ്പുവയ്ക്കാൻ വാഷിങ്ടൺ ഡിസിയിലെത്തിയത്. ഇസ്രായേലിനെ പ്രതിനിധീകരിച്ച് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു കരാറിൽ ഒപ്പുവയ്ക്കും. ചരിത്രപരമായ കരാറിൽ നാളെയാണ് ഇരു രാജ്യങ്ങളും ഒപ്പുവയ്ക്കുക.
Story Highlights – UAE-Israel peace deal; The UAE team arrived in the United States
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News