സ്വർണക്കടത്ത് കേസ് : ലൈഫ് മിഷൻ സിഇഒ യു.വി ജോസിനെ ഇന്ന് എൻഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്യാൻ സാധ്യത

uv jose interrogation ED

ലൈഫ് മിഷൻ പദ്ധതിക്കായി ലഭിച്ച പണത്തിൽ ഒരു ഭാഗം തിരുവനന്തപുരം സ്വർണ കള്ളക്കടത്ത് പ്രതി സ്വപ്ന സുരേഷിന് കമ്മീഷനായി നൽകിയെന്ന ആരോപണത്തിൽ ലൈഫ് മിഷൻ സിഇഒ യുവി ജോസിനെ ഇന്ന് എൻഫോഴ്‌സ്‌മെൻറ് ചോദ്യം ചെയ്യാൻ സാധ്യത.

റെഡ് ക്രസന്റ് കേരളത്തിലേക്ക് സാമ്പത്തിക സഹായം നൽകാൻ ഇടയായ സാഹചര്യം, നിർമാണത്തിനായി യൂണിടെക്കിനെ തെരഞ്ഞെടുത്ത സാഹചര്യം, ഇതിന്റെ പേരിലുള്ള കൈക്കൂലി ഇടപാട് എന്നിവയിലാണ് ചോദ്യം ചെയ്യൽ. യുവി ജോസിന് എൻഫോഴ്‌സ്‌മെന്റ് നേരത്തെ നോട്ടിസ് നൽകിയിന്നു.

അതേസമയം മൊഴി പരിശോധന ഉടൻ പൂർത്തിയാക്കിയ ശേഷം ബിനീഷ് കോടിയേരിയേയും, മന്ത്രി കെ.ടി ജലീലിനേയും ഈ ആഴ്ച്ച തന്നെ വീണ്ടും ചോദ്യം ചെയ്യും.

Story Highlights uv jose interrogation ED

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top