സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസിന് പങ്കുണ്ടോ എന്ന ചോദ്യത്തിൽ വ്യക്തത വരുത്താതെ കേന്ദ്രം

സ്വർണക്കടത്ത് കേസിൽ വ്യക്തത വരുത്താനാകാതെ കേന്ദ്രം. മുഖ്യമന്ത്രിയുടെ ഓഫീസിന് പങ്കുണ്ടോയെന്ന ചോദ്യത്തിന് മറുപടിയില്ല. എൻഐഎ അന്വേഷണം നടക്കുകയാണെന്നും എഫ്‌ഐആർ രജിസ്റ്റർ ചെയ്തതായും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പങ്കിനെ കുറിച്ചുള്ള ചോദ്യത്തിനാണ് മറുപടി.
Read Also : കെ ടി ജലീലിന് ക്ലീൻ ചിറ്റ് നൽകാതെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്; വീണ്ടും ചോദ്യം ചെയ്യും
കേസുമായി ബന്ധപ്പെട്ട് യുഡിഎഫ് എംപിമാരായ ബെന്നി ബെഹനാൻ, അടൂർ പ്രകാശ്, കെ സുധാകരൻ, എൻ കെ പ്രേമചന്ദ്രൻ എന്നിവരാണ് ചോദ്യമുന്നയിച്ചത്. മുഖ്യമന്ത്രിയുടെ ഓഫീസിന് പങ്കുണ്ടോ, സർക്കാർ ഉദ്യോഗസ്ഥർ കേസിൽ ഉൾപ്പെട്ടിട്ടുണ്ടോ തുടങ്ങിയ ചോദ്യങ്ങൾക്കാണ് കേന്ദ്രസർക്കാർ ലോക്‌സഭയിൽ രേഖാമൂലം മറുപടി നൽകിയത്. എൻഐഎ അന്വേഷണത്തിന്റെ വിശദാംശങ്ങളും ആവശ്യപ്പെട്ടിരുന്നു.
Story Highlights – pinarayi vijayan, gold smuggling
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here