ദിവസങ്ങൾക്ക് മുൻപ് പെയിന്റ് അടിച്ച പിറവം പാലത്തിൽ നിന്ന് ചായം ഒലിച്ചു പോയി; വിവാദം

palarivattam

പിറവം പാലത്തിൽ കഴിഞ്ഞ ദിവസം അടിച്ച പെയിന്റ് മഴയത്ത് ഒലിച്ചുപോയത് വിവാദമായി. പാലം മോടിപിടിപ്പിക്കുന്നതിന് നഗരസഭയുടെ ഖജനാവിൽ നിന്ന് അഞ്ച് ലക്ഷം രൂപ അനുവദിച്ചിരുന്നു. ആ പണം ഉപയോഗിച്ചായിരുന്നു പെയിന്റടിക്കൽ.

പെയിന്റ് ഭൂരിഭാഗവും മഴയത്ത് മൂവാറ്റുപുഴ ആറിൽ എത്തിയിട്ടുണ്ട്. കരാർ നൽകിയതിൽ അഴിമതിയുണ്ടെന്നാണ് നാട്ടുകാരുടെ ആരോപണം. ഭരണകക്ഷിയായ യുഡിഎഫിനെതിരെ പ്രതിഷേധം സംഘടിപ്പിക്കാനാണ് പ്രതിപക്ഷ പാർട്ടികളുടെ നീക്കം.

Read Also : പെയിന്റ് ഉണ്ടോ ലേശം എടുക്കാന്‍? ചോദിക്കുന്നത് മ്മളെ കളക്ടര്‍ ബ്രോയാണേ…

അഞ്ച് ലക്ഷം രൂപ ഉപയോഗിച്ച് മൂന്ന് ദിവസം മുൻപാണ് പാലം നീല നിറത്തിലുള്ള പെയിന്റടിച്ച് മോടി പിടിപ്പിച്ചത്. എന്നാൽ കഴിഞ്ഞ ദിവസം ചെയ്ത മഴയെ തുടർന്ന് നീല, വെള്ളനിറമായി.

1961ൽ നിർമിച്ച പാലം പിറവം നഗരത്തിലേക്ക് സ്വീകരിക്കുന്ന പ്രധാന കവാടമാണ്. പായൽ പിടിച്ച് വൃത്തിഹീനമായതിനെ തുടർന്നാണ് നഗരസഭ പാലം പെയിന്റടിക്കാൻ അഞ്ച് ലക്ഷം രൂപ അനുവദിച്ചത്. നഗരസഭ ചെയർമാൻ സാബു കെ ജേക്കബ് ഫേസ്ബുക്കിലൂടെ ഇക്കാര്യം പ്രഖ്യാപിച്ചിരുന്നു.

Story Highlights painted piravam bridge

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top