വി കെ ശശികല അടുത്ത വർഷം ജനുവരിയിൽ ജയിൽ മോചിതയാകും

അനധികൃത സ്വത്ത് സമ്പാദന കേസിൽ തടവ് ശിക്ഷ അനുഭവിക്കുന്ന വി കെ ശശികല 2021 ജനുവരിയിൽ ജയിൽ മോചിതയാകും. വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിന് ബംഗളൂരു സെൻട്രൽ ജയിൽ അധികൃതർ നൽകിയ മറുപടിയിലാണ് ഇക്കാര്യമുള്ളത്.

കോടതി വിധി പ്രകാരമുള്ള പിഴത്തുക അടച്ചാൽ ശശികലക്ക് 2021 ജനുവരി 27 ന് ജയിലിൽ നിന്നിറങ്ങാം. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം കൂടി തടവ് ശിക്ഷ അനുഭവിക്കണം. അങ്ങനെയെങ്കിൽ 2022 ഫെബ്രുവരി 27ന് മാത്രമേ ശശികലയുടെ ശിക്ഷ പൂർത്തിയാകൂ. ശശികലയുടെ പരോൾ കാലാവധി കൂടി പരിഗണിച്ചാകും മോചനം.

അതേസമയം പിഴ അടയ്ക്കാൻ തയ്യാറാണെന്നും ജനുവരിയിൽ തന്നെ മോചനമുണ്ടാകുമെന്നും ശശികലയുടെ അഭിഭാഷകൻ അറിയിച്ചു. ശശികലയുടെ 300 കോടിയുടെ സ്വത്തുക്കൾ ഈ മാസമാദ്യം ആദായ നികുതി വകുപ്പ് കണ്ടുകെട്ടിയിരുന്നു.

Story Highlights V K Sasikala, Jayalalitha

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top