യോഷിഹിതെ സുഗ ജപ്പാന്റെ പുതിയ പ്രധാനമന്ത്രിയാകും

മുഖ്യ ക്യാബിനറ്റ് സെക്രട്ടറി യോഷിഹിതെ സുഗ ജപ്പാന്റെ പുതിയ പ്രധാനമന്ത്രിയാകും. ഭരണകക്ഷിയായ ലിബറൽ ഡെമോക്രാറ്റിക് പാർട്ടി തിങ്കളാഴ്ച സുഗോയെ പാർട്ടിത്തലവനായി തെരഞ്ഞെടുത്തു.
534-ൽ 377 വോട്ടുകൾ നേടിയാണ് യോഷിഹിതെ സുഗ നേതൃസ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ബുധനാഴ്ചത്തെ പാർലമെന്ററി വോട്ടെടുപ്പിലും ഭൂരിപക്ഷം നേടി സുഗ പ്രധാനമന്ത്രിയാകുമെന്നാണ് കണക്കാക്കുന്നത്.
ആരോഗ്യപ്രശ്‌നങ്ങളെ തുടർന്ന് കാലാവധി പൂർത്തിയാക്കാതെ ഷിൻസോ ആബെ രാജിവച്ചതിനാലാണ് എൽഡിപി പുതിയ നേതാവിനെ തെരഞ്ഞെടുത്തത്. ആബെയുടെ ജനക്ഷേമപരമായ ഭരണനയങ്ങൾ പിന്തുടരാൻ ആഗ്രഹിക്കുന്നതായി സുഗെ പറഞ്ഞു. സുഗയുടെ നേതൃത്വത്തിൽ കോവിഡ് പ്രതിസന്ധി മറികടക്കാൻ ജപ്പാന് കഴിയുമെന്ന് ആബെയും പ്രതീക്ഷ പങ്കുവച്ചു.
Story Highlights – Japan, Prime minister, Yoshihide Suga
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here