Advertisement

തൃശൂരിൽ 263 പേർക്ക് കൂടി കൊവിഡ്; 220 പേർക്ക് രോഗമുക്തി

September 16, 2020
Google News 1 minute Read
covid 19 coronavirus ernakulam

തൃശൂർ ജില്ലയിൽ 263 പേർക്ക് കൂടി കൊവിഡ് സ്ഥീരികരിച്ചു. ഇതിൽ സമ്പർക്കം വഴി 256 പേർക്കാണ് രോഗം സ്ഥീരികരിച്ചത്. നാല് പേരുടെ രോഗ ഉറവിടം അറിയില്ല. 220 പേർ രോഗമുക്തരായി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ വിദേശത്തു നിന്ന് എത്തിയ 5 പേരും ഇതര സംസ്ഥാനങ്ങളിൽ നിന്ന് എത്തിയ രണ്ട് പേരും ഉൾപ്പെടുന്നു. രോഗ ബാധിതരിൽ 60 വയസിന് മുകളിൽ 13 പുരുഷൻമാരും 19 സ്ത്രീകളുമുണ്ട്. പത്ത് വയസിന് താഴെ 21 ആൺകുട്ടികളും 13 പെൺകുട്ടികളുമുണ്ട്. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 2,220 ആണ്. തൃശൂർ സ്വദേശികളായ 44 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നുണ്ട്. ജില്ലയിൽ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 7,387 ആണ്. 5094 പേരാണ് രോഗമുക്തരായി ആശുപത്രി വിട്ടത്.

ഇന്ന് 180 പേരെയാണ് പുതിയതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 1748 പേർക്ക് ആന്റിജൻ പരിശോധന നടത്തി. ആകെ 2181 സാമ്പിളുകൾ പരിശോധിച്ചു.

Story Highlights Covid 19

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here