കൂറ്റൻ ഷോട്ടുകൾ പറത്തി ഇടംകയ്യൻ കുരുന്ന് ബാറ്റ്സ്മാൻ; വൈറലായി വിഡിയോ

കൂറ്റൻ ഷോട്ടുകൾ പറത്തുന്ന ഇടംകയ്യൻ കുരുന്ന് ബാറ്റ്സ്മാൻ്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നു. പടിക്കെട്ടുകൾക്ക് മുകളിൽ നിന്ന് പന്തുകൾ അടിച്ചു പറത്തുകയാണ് ഈ കുഞ്ഞ് ബാറ്റ്സ്മാൻ. കമൻ്റേറ്ററും മുൻ ദേശീയ താരവുമായ ആകാശ് ചോപ്ര തൻ്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കുവച്ച വിഡിയോ നിരവധി പേരാണ് ഷെയർ ചെയ്തിരിക്കുന്നത്.
Read Also : പാക് കളിക്കാരുടെ കട്ടൗട്ട് ബ്ലർ ചെയ്ത് സ്റ്റേഡിയത്തിൽ നിന്ന് ഫോട്ടോ; ഗാംഗുലിയുടെ നീക്കം ചർച്ചയാവുന്നു
ക്രിസ് ഗെയിലും ഋഷഭ് പന്തും പോലെ ബ്രൂട്ടലായി പന്തിനെ മർദ്ദിക്കുന്ന താരങ്ങൾ ബാറ്റ് ചെയ്യുന്നതിനു സമാനമാണ് ഈ വൈറൽ കുരുന്നിൻ്റെയും ബാറ്റിംഗ്. ചില ഷോട്ടുകൾ ഋഷഭ് പന്തിൻ്റെ അതേ ശൈലിയിലാണ്. ലോങ് ഓൺ, ലോങ് ഓഫ്, ഡീപ് മിഡ്‌വിക്കറ്റ് തുടങ്ങിയ ഏരിയകളിലേക്കാണ് കുഞ്ഞ് സിക്സർ പായിക്കുന്നത്. എന്നാൽ, ബാറ്റ്സ്മാൻ്റെ സ്ഥലം ഏതാണെന്നോ പേരെന്താണെന്നോ അറിയില്ല.
ആകാശ് ചോപ്ര ഐപിഎൽ ഹിന്ദി കമൻ്ററി പാനലിൽ ഉൾപ്പെട്ടിട്ടുണ്ട്. ബിസിസിഐ വിലക്കിയ സഞ്ജയ് മഞ്ജരേക്കറെ ഒഴിവാക്കി. ഇംഗ്ലിഷിൽ സുനിൽ ഗാവസ്കർ, ഹർഷ ഭോഗ്‍ലെ, കുമാർ സങ്കക്കാര, ഇയാൻ ബിഷപ്, ലിസ സ്തലേക്കർ, ഡാനി മോറിസണ്‍ തുടങ്ങിയവർ കമൻ്ററി ബോക്സിലുണ്ടാവും. ഇര്‍ഫാൻ പഠാൻ, ആശിഷ് നെഹ്റ, ജതിൻ സപ്രു, നിഖിൽ ചോപ്ര, സഞ്ജയ് ബംഗാർ, ആകാശ് ചോപ്ര തുടങ്ങിയവർ ഹിന്ദിയിലും കളി പറയും.
സെപ്തംബർ 19നാണ് ഇക്കൊല്ലത്തെ ഐപിഎൽ മത്സരങ്ങൾ ആരംഭിക്കുക. നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസും റണ്ണേഴ്സ് അപ്പായ ചെന്നൈ സൂപ്പർ കിംഗ്സും തമ്മിലാണ് ഉദ്ഘാടന മത്സരം.
Story Highlights – kid batting viral video