Advertisement

പാക് കളിക്കാരുടെ കട്ടൗട്ട് ബ്ലർ ചെയ്ത് സ്റ്റേഡിയത്തിൽ നിന്ന് ഫോട്ടോ; ഗാംഗുലിയുടെ നീക്കം ചർച്ചയാവുന്നു

September 16, 2020
Google News 3 minutes Read
Sourav Ganguly Pakistani players

ഐപിഎൽ മത്സരങ്ങൾ ആരംഭിക്കാൻ ഇനി 3 ദിവസം കൂടിയാണ് അവശേഷിക്കുന്നത്. 19ന് അബുദാബിയിൽ കഴിഞ്ഞ വർഷം ഫൈനൽ കളിച്ച ചെന്നൈ സൂപ്പർ കിംഗ്സ്, മുംബൈ ഇന്ത്യൻസ് എന്നീ ടീമുകൾ ഏറ്റുമുട്ടുന്നതോടെയാണ് ഈ സീസണിലെ ടി-20 പൂരത്തിന് കൊടി ഉയരുന്നത്. ഇതിനിടെ ബിസിസിഐ പ്രസിഡൻ്റ് സൗരവ് ഗാംഗുലി ഐപിഎൽ ഒരുക്കങ്ങൾ വിലയിരുത്താൻ യുഎഇയിലെത്തിയിരുന്നു. സന്ദർശനത്തിൻ്റെ ചിത്രങ്ങൾ അദ്ദേഹം തൻ്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കുവക്കുകയും ചെയ്തു. ഈ ചിത്രങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ച ആയിരിക്കുകയാണ്.

Read Also : ബിസിസിഐ ഇടഞ്ഞു തന്നെ; ഐപിഎൽ കമന്ററി ബോക്സിൽ ഇക്കുറി മഞ്ജരേക്കർ ഉണ്ടാവില്ല

ഐപിഎല്‍ പ്രതിനിധികള്‍ക്കും, യുഎഇ ക്രിക്കറ്റ് അസോസിയേഷന്‍ പ്രതിനിധികള്‍ക്കും ഒപ്പമുള്ള ചിത്രങ്ങളാണ് ഗാംഗുലി പങ്കുവച്ചത്. ചിത്രങ്ങളിൽ ഒന്നിൽ, സ്റ്റേഡിയത്തിൽ സ്ഥാപിച്ചിരിക്കുന്ന പാക് കളിക്കാരുടെ കട്ടൗട്ട് കാണാം. എന്നാൽ ഈ കട്ടൗട്ട് ബ്ലർ ചെയ്തിട്ടാണ് ബിസിസിഐ പ്രസിഡൻ്റ് ഈ ചിത്രം അപ്ലോഡ് ചെയ്തത്. ഇതാണ് സമൂഹമാധ്യമങ്ങൾ ചർച്ച ചെയ്യുന്നത്.

https://www.instagram.com/p/CFH901CgyZT/

Read Also : ഇന്ത്യ-പാകിസ്താൻ പരമ്പര നടത്താനോ പാക് താരങ്ങളെ ഐപിഎലിൽ ഉൾപ്പെടുത്താനോ ആവശ്യപ്പെടില്ല: പിസിബി

2012-13 സീസണിൽ പാകിസ്താൻ ഇന്ത്യയിൽ പര്യടനം നടത്തിയതിന് ശേഷം ഇതുവരെ ഇന്ത്യ-പാക് മത്സരങ്ങൾ നടന്നിട്ടില്ല. തുടർന്ന് ഐസിസി, എസിസി ടൂർണമെൻ്റുകളിൽ മാത്രമാണ് ഇരുവരും ഏറ്റുമുട്ടിയത്. ഇന്ത്യ അവസാനമായി പാകിസ്താനിൽ പര്യടനം നടത്തിയത് 2007-2008 സീസണിൽ ആയിരുന്നു. 2008ലായിരുന്നു ഇരു ടീമുകളും തമ്മിലുള്ള അവസാന ടെസ്റ്റ് മത്സരം. അടുത്തിടെയായി മുൻ പാക് താരങ്ങൾ അടക്കമുള്ളവർ ഇന്ത്യ-പാകിസ്താൻ ഉഭയകക്ഷി പരമ്പര പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ബിസിസിഐ ഇതിനോട് അനുകൂല നിലപാടല്ല സ്വീകരിച്ചത്.

Story Highlights Sourav Ganguly blurs Pakistani players’ photo

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here